Latest News

ഉദുമയില്‍ വീട്ടുമുററത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീവെച്ചു


ഉദുമ: ഉദുമ പടിഞ്ഞാറില്‍ വീട്ടുമുററത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീവെച്ചു. ഉദുമ പടിഞ്ഞാറിലെ സ്പീഡ്‌വേ മുഹമ്മദ് ഷാഫിയുടെ കെ.എല്‍.60 1940 യൂണികോണ്‍ ബൈക്കാണ് കത്തി നശിച്ചത്. വെളളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ ശബ്ദം കേട്ട് ഉണര്‍ന്ന അയല്‍വാസികളാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിളിച്ചുണര്‍ത്തി തീ അണച്ചതിനാല്‍ വീടിന് തീ പടരാതിരിക്കാന്‍ സഹായിച്ചു.
സംഭവത്തെപ്പററി ഹോസ്ദുര്‍ഗ് സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.