Latest News

വിഷമഴയുടെ ദുരന്തം പേറുന്ന കുട്ടികള്‍ക്ക് ഇനി ജൈവഭക്ഷണം


പെരിയ: വിഷമഴയുടെ ദുരന്തം പേറുന്ന ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി വിഷവിമുക്തമായ ഭക്ഷണം. ഇവര്‍ക്കുള്ള ഭക്ഷ്യോത്പാദനത്തിനായി പെരിയയുടെ മണ്ണില്‍ ജൈവകൃഷിക്ക് തുടക്കമായി.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകരും പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നാണ് പദ്ധതിപ്രാവര്‍ത്തികമാക്കുന്നത്. ജൈവരീതിയില്‍ ആദ്യഘട്ടമായി ഒന്നാംവിള നെല്‍കൃഷി ഇറക്കി. നാടന്‍ വിത്തിനമായ 'കയമ'യാണ് കൃഷിക്കായി ഉപയോഗിച്ചത്. കായക്കുളം വിഷ്ണുദേവസ്ഥാനത്തിനുമുന്നിലെ അരഏക്കര്‍ വയലിലാണ് കൃഷിയിറക്കിയത്. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കായക്കുളത്തെ കെ.വി.കുമാരനും കല്ല്യോട്ടെ വിനോദും നടീലിന് നേതൃത്വമേകാന്‍ എത്തിയിരുന്നു. ചാണകവളം ചേര്‍ത്ത് നിലമൊരുക്കിയാണ് നെല്‍കൃഷി ഇറക്കിയത്. രാസവളമോ കീടനാശിനിയോയില്ലാതെ ജീവാമൃതം ഉപയോഗിച്ചാണ് നെല്‍കൃഷിചെയ്യുന്നത്. 

ജൈവപുനഃസ്ഥാപനത്തിന്റെ സന്ദേശം കര്‍ഷകരില്‍ എത്തിക്കുകയെന്ന ലക്ഷ്യവും ഈ പ്രവര്‍ത്തനത്തിന് പിന്നിലുണ്ടെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നടീലിന് കുടുംബശ്രീ പ്രവര്‍ത്തകരും പ്രദേശത്തെ കര്‍ഷകരും ഒത്തുചേര്‍ന്നതോടെ കൃഷി നാടിന് ഉത്സവമായി മാറി.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി പ്രവര്‍ത്തകരായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി.കൃഷ്ണന്‍, കെ.കൊട്ടന്‍, വാര്‍ഡംഗം ഗീതാനാരായണന്‍, പെരിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ ഇ.ഉണ്ണികൃഷ്ണന്‍, പി.ബാലചന്ദ്രന്‍, കെ.ഡി.ഓമനക്കുട്ടന്‍, എം.വി.ബിജു, കെ.വി.അനിത തുടങ്ങിയവര്‍ നേതൃത്വം നലകി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.