പ്രമേഹ, വൃക്ക സംബന്ധമായ രോഗങ്ങളാല്‍ അവശത അനുഭവിക്കുന്ന മഅദനിക്ക് മൂന്നുമാസം മുമ്പ് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും തുടര്‍ ചികിത്സ നല്‍കിയിരുന്നില്ല. ഇതാണ് ഇപ്പോള്‍ ആരോഗ്യനില വീണ്ടും വഷളാകാന്‍ കാരണം. വ്യാഴാഴ്ച സൗഖ്യ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അദ്ദേഹത്തെ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കും. തുടര്‍ന്ന് കിടത്തിചികിത്സ സംബന്ധിച്ച തീരുമാനമെടുക്കും.
ജയിലിലെ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മഅദനിക്ക് തുടര്‍ ചികിത്സ നിഷേധിച്ചത്. ആരോഗ്യനില മോശമായ മഅദനിയെ ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിക്കുകയോ ജയിലിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൗഖ്യ ആയുര്‍വേദ ആശുപത്രി അധികൃതര്‍ ജയില്‍ അധികാരികളെ ബന്ധപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മഅ്ദനിക്ക് വ്യാഴാഴ്ച ആശുപത്രിയില്‍ ചികിത്സ നല്കാന് തീരുമാനമായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment