ഈ മാസം 22നാണ് സര്‍ക്കുലര്‍ എല്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കും അയച്ചിരിക്കുന്നത്. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് നല്‍കിയ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കൂടി സര്‍ക്കുലറിനൊപ്പം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അയക്കുകയായിരുന്നു.
മുസ്ലീം മത മൗലിക വാദ സംഘടനകള്‍ ശിരോവസ്ത്ര ധാരണത്തിന്റെ പേരില്‍ സ്‌കൂളുകളില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. സംസ്ഥാനത്തെ സ്‌കൂള്‍വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്രധാരണവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ ഉണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍കുലര്‍.
കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലുണ്ടായ സംഭവങ്ങള്‍ചൂണ്ടിക്കാട്ടിയുള്ളതാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചോര്‍ന്നതോടെ എസ്‌ഐഒ അടക്കമുള്ള മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment