Latest News

രാജസ്ഥാനിലെ ജ്വല്ലറി കവര്‍ച്ച; കാസര്‍കോട് സ്വദേശികളടക്കം ആറു പേര്‍ അറസ്റ്റില്‍

മംഗലാപുരം: രാജസ്ഥാനില്‍ ജ്വല്ലറി ഉടമയെ കെട്ടിയിട്ട് 50 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മലയാളികളടങ്ങുന്ന ആറംഗസംഘം പിടിയില്‍. കാസര്‍കോട്ടുകാരായ സുജിത് ഫറൂഖ്, ഹംസ കുഞ്ഞാലി, കണ്ണൂര്‍ സ്വദേശി അബ്ദുള്‍സത്താര്‍, തിരുവനന്തപുരം സ്വദേശി ശ്രീജിത്ത്, മംഗലാപുരത്തെ കാര്‍ഡ്രൈവര്‍ പ്രകാശ്, രാജസ്ഥാന്‍ സ്വദേശി പര്‍വന്‍ സിങ്, ഭാര്യ, രണ്ടു കുട്ടികള്‍ എന്നിവരാണ് പിടിയിലായത്.

ഉത്തരകന്നഡയിലെ അങ്കോളയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. സംഘത്തിലെ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു.
24ന് വൈകിട്ടാണ് സംഭവം. രാജസ്ഥാന്‍ ജയ്പുര്‍ ദീപക് മാര്‍ഗിലെ ആര്‍.കെ.ജ്വല്ലറി ഉടമ റാംകിഷോര്‍ അഗര്‍വാളിനെയാണ് ഇവര്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്.
50കിലോ സ്വര്‍ണം, ഡയമണ്ട്, രത്‌നങ്ങള്‍ എന്നിവ കവര്‍ന്നു. ജയ്പുര്‍ മോത്തില്‍ ഭുംഗ്രി സ്വദേശിയായ പര്‍വന്‍സിങ്ങാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
മംഗലാപുരം വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. ഇവരുടെ കൈയില്‍നിന്ന് ഡയമണ്ടും രത്‌നങ്ങളും കുറച്ച് സ്വര്‍ണവും പിടിച്ചെടുത്തു.
ഇതിന്റെ അളവ് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പോലീസിനെ കണ്ട് രക്ഷപ്പെട്ട രണ്ടുപേര്‍ ബാക്കി സ്വര്‍ണം അടങ്ങുന്ന പെട്ടിയുമായാണ് കടന്നത്.
പിടിയിലായവരെ അങ്കോള പൊലീസ് സ്റ്റേഷനില്‍ ഉത്തര കന്നഡ എസ്.പി. ആര്‍.ദിലീപിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരികയാണ്. രക്ഷപെട്ടവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
രാജസ്ഥാന്‍ പോലീസില്‍നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കോള ബലെഗുലി ക്രോസിലാണ് സംഘത്തെ വലയിലാക്കിയത്.
സ്വര്‍ണം കേരളത്തില്‍ വില്ക്കാന്‍ കൊണ്ടുവരവേയാണ് പിടിയിലായത്. പ്രതികളെ രാജസ്ഥാനിലേക്ക് കൊണ്ടുപോയി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.