Latest News

വൈദ്യുതി ബില്‍ കണ്ട് ഹൃദയം പൊട്ടി മരിച്ചു

കൊളംബോ: ബില്ലിലെ തുക അസാധാരണയായി ഉയര്‍ന്നതു കണ്ട് വൈദ്യുതി ഓഫീസിലെത്തി വിവരം തിരക്കിയതായിരുന്നു സമരദാസ(61). തെറ്റുപറ്റിയതല്ലെന്ന് വൈദ്യുതി ഓഫീസില്‍ നിന്നും മറുപടി ലഭിച്ചതോടെയാണ് സമരദാസക്ക് ഹൃദയാഘാതം ഉണ്ടായതും മരണം സംഭവിച്ചതും.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വെച്ചായിരുന്നു വൈദ്യുതി ബില്‍ കണ്ട ഉപഭോക്താവിന് ജീവന്‍ നഷ്ടമായത്. ഇന്നലെ രാവിലെ ഒമ്പതിനും പത്തിനും ഇടയ്ക്കായിരുന്നു സമരദാസ വൈദ്യുതി ബില്ലുമായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്(സി.ഇ.ബി) ഓഫീസിലെത്തിയത്. ശ്രീലങ്കയിലെ വൈദ്യുതി താരിഫ് നിരക്കുകള്‍ 50ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇത് മൂലമാണ് വൈദ്യുതി ബില്ലില്‍ അസാധാരണമായ വര്‍ധനയുണ്ടായതെന്ന വിശദീകരണം ഓഫീസില്‍ നിന്നും ലഭിച്ചതോടെ സമരദാസക്ക് ഹൃദയാഘാതം ഉണ്ടായത്.

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ മറുപടി കൂടി ലഭിച്ചതോടെ നെഞ്ചുവേദന അനുഭവപ്പെട്ട സമരദാസയെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ പത്രമായ സിലോണ്‍ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. വൈദ്യുതി നിരക്ക് വര്‍ധന ആദ്യ ഇരയെ ലഭിച്ചു എന്നാണ് പത്രം വാര്‍ത്തക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. അതേസമയം വൈദ്യുതി ബില്ലിലെ തുക എത്രയെന്ന് പത്രം വെളിപ്പെടുത്തിയില്ല.

വൈദ്യുതി നിരക്ക് വന്‍തോതില്‍ ഉയര്‍ത്തിയതിനെതിരെ ശ്രീലങ്കയില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉപഭോക്താവിന്റെ മരണം. സംഭവത്തോട് പ്രതികരിക്കാന്‍ സിലോണ്‍ വൈദ്യുതി ബോര്‍ഡ് തയ്യാറായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സിലോണ്‍ വൈദ്യുതി ബോര്‍ഡിനെതിരെ ശക്തമായ ആക്ഷേപവുമായി സംയുക്ത ട്രേഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറി രഞ്ജന്‍ ജയലാല്‍ രംഗത്തെത്തി.

‘വീടുകളിലെ മുതിര്‍ന്ന പൗരന്മാരെ വൈദ്യുതി ബില്‍ കാണിക്കരുതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മാസാവസാനം ബില്‍ വരുമ്പോള്‍ വീട്ടുകാര്‍ തന്നെ ഇക്കാര്യം സൂക്ഷിക്കണം. ബില്‍ അടക്കുന്ന കൗണ്ടറിന് സമീപം സിലോണ്‍ ഇലക്ട്രിസിറ്റഇ ബോര്‍ഡ് വൈദ്യ സഹായം ഉറപ്പുവരുത്തണം. കാരണം ഉപഭോക്താക്കളുടെ ജീവന് വിലയുണ്ട്’ രഞ്ജന്‍ ജയലാല്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.