ഉത്താരാഖണ്ഡ്: പ്രളയം നിറഞ്ഞാടിയ പ്രദേശങ്ങളില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. കേദാര്‍നാഥിലും മറ്റ് പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന പല ടൂറിസ്റ്റുകള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.
പ്രളയ പ്രദേശത്ത് കുടുങ്ങിയ ഒരു അമ്മയെയും മകളെയും മാനഭംഗപ്പെടുത്തി കൊന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രളയത്തില്‍ പെട്ട് കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിനിടെയാണ് ഈ ദാരുണമായ വാര്‍ത്ത പുറത്ത് വരുന്നത്. പ്രളയ ബാധിത മേഖലയില്‍ കൊള്ളയും നടക്കുന്നതായുള്ള പരാതികള്‍ ഉണ്ട്.
പ്രതികൂലമായ കാലാവസ്ഥ കാരണം ഹെലികോപ്റ്ററിലുള്ള രക്ഷാ പ്രവര്‍ത്തനം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും 30000 ല്‍ അധികം ആളുകള്‍ ദുരിത പ്രദേശത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികൂലമായ കാലാവസ്ഥ കാരണം ഹെലികോപ്റ്ററിലുള്ള രക്ഷാ പ്രവര്‍ത്തനം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും 30000 ല്‍ അധികം ആളുകള്‍ ദുരിത പ്രദേശത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസിനോ പട്ടാളത്തിന് പല സ്ഥലങ്ങളിലും എത്താന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം സ്ഥലങ്ങളിലാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment