ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്രസീല്‍ മത്സരത്തില്‍ മുന്നില്‍ക്കയറി. ഡേവിഡ് ലൂയിസിന് പകരക്കാരനായി ഇറങ്ങിയ ബയേണ്‍ മ്യൂണിക് താരം ബോണ്‍ഫിം ഡാന്റെയുടെ വകയായിരുന്നു ഗോള്‍. ഇടതുവിങ്ങില്‍ നെയ്മറെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്മര്‍ എടുത്ത ഫ്രീക്കിക്ക് ഫ്രെഡ് ഗോളിലേക്ക് ഹെഡ് ചെയ്തു. ഫ്രെഡിന്റെ ഹെഡ്ഡര്‍ ഗോളി ജിയാന്‍ല്യൂജി ബഫണ്‍ തട്ടിത്തെറിപ്പിച്ചെങ്കിലും റീബൗണ്ട് ഡാന്റെ തട്ടിവലയിലാക്കുകയായിരുന്നു.
തുടരെ ആക്രമണങ്ങള്‍ സാക്ഷ്യം വഹിച്ച രണ്ടാം പകുതി ആവേശഭരിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ഇറ്റലി തിരിച്ചടിച്ചു. 51-ാം മിനിറ്റില്‍ ഇമ്മാനുവല്‍ ഗ്യാച്ചെറീനിയാണ് ബ്രസീലിന്റെ വലകുലുക്കിയത്. തൊട്ടുപിന്നാലെ നെയ്മര്‍ ബ്രസീലിന്റെ ലീഡുയര്‍ത്തി. ബോക്‌സിനുമുന്നില്‍ തന്നെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്കില്‍നിന്ന് നെയ്മര്‍ ടൂര്‍ണമെന്റിലെ തന്റെ മൂന്നാം ഗോള്‍ കണ്ടെത്തി. 66-ാം മിനിറ്റില്‍ ഫ്രെഡ് ബ്രസീലിന്റെ മൂന്നാം ഗോള്‍ നേടി. എന്നാല്‍, 72-ാം മിനിറ്റില്‍ ഷില്ലിനിയൂടെ ഗോളില്‍ ഇറ്റലി വീണ്ടും തിരിച്ചടിച്ചു. എന്നാല്‍, 88-ാം മിനിറ്റില്‍ ഫ്രെഡിന്റെ രണ്ടാം ഗോള്‍ ബ്രസീലിന്റെ വിജയമുറപ്പിച്ചു.
ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിക്കഴിഞ്ഞ മെക്‌സിക്കോയും ജപ്പാനും തമ്മിലുള്ള മത്സരം ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മെക്‌സിക്കോ സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസാണ് മെക്‌സിക്കോയുടെ രണ്ടുഗോളുകളും നേടിയത്. കളിയവനാസിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഒക്കാസാക്കി ജപ്പാനുവേണ്ടി ഒരുഗോള്‍ മടക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment