മഹാരാഷ്ട്ര സര്‍ക്കാരിന്റെ വനിതകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന പുതിയ നിയമാവലികളില്‍ മുസ്ലിം വ്യക്തിഗത നിയമങ്ങള്‍ പരിഗണിക്കുന്നില്ല. തലാഖ് പറഞ്ഞു മൊഴി ചൊല്ലുന്നത് തടയുന്നതു വിവാദമാകുമെന്നു സര്‍ക്കാര്‍ കരുതുന്നതിനാലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കാത്തതെന്ന് സംഘടന പറയുന്നു. ഇതും കൂടി നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പത്തോളം നഗരങ്ങളില്‍സംഘടന റാലി സംഘടിപ്പിച്ചിരുന്നു.
ഇത്തരം സൗകര്യങ്ങള്‍ മുസ്ലിം സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുകയാണെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. മുസ്ലിം വ്യക്തിഗത നിയമത്തിന്റെ ചില നിര്‍ദേശങ്ങള്‍ പുനപരശോധന നടത്തണമെന്നാവശ്യപ്പെട്ട് സംഘടന ഇതിനായുള്ള സര്‍ക്കാര്‍ കമ്മിറ്റിയെ സമീപിച്ചിരുന്നെങ്കിലും അവര്‍ ഇതു പരിഗണിക്കാന്‍ തയാറായില്ലെന്നും സംഘടന ആരോപിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment