Latest News

മകള്‍ ജീന്‍സ്‌ ധരിച്ചതിന്‌ അമ്മയെ കൊന്നു!

അലിഗഡ്‌: മകള്‍ പാശ്‌ചാത്യ വേഷം ധരിച്ചതിന്‌ അയല്‍ക്കാര്‍ മാതാവിനെ വകവരുത്തി! യുപിയിലെ അലിഗഡില്‍ ചൊവ്വാഴ്‌ചയാണ്‌ സംഭവം നടന്നത്‌.

കമലേഷ്‌ എന്ന സ്‌ത്രീയാണ്‌ അയല്‍ക്കാരുമായുളള വഴക്കിനിടെ തലയ്‌ക്ക് മാരകമായ പരുക്കേറ്റതിനെ തുടര്‍ന്ന്‌ മരിച്ചത്‌. അയല്‍ക്കാരിയായ ഫൂല്‍വതി തന്റെ മകള്‍ ഗുഞ്‌ജന്‍ ജീന്‍സ്‌ പോലെയുളള വസ്‌ത്രങ്ങള്‍ ധരിക്കുന്നതിനെതിരെ നടത്തിയ കുറ്റപ്പെടുത്തലിനെ എതിര്‍ത്തതാണ്‌ കൈയേറ്റത്തിലും കമലേഷിന്റെ മരണത്തിലും കലാശിച്ചത്‌.

വാക്കേറ്റം നടക്കുന്നതിനിടെ കമലേഷിനെ ഫൂല്‍വതിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയാണെന്നാണ്‌ പോലീസിന്‌ ലഭിച്ച വിവരം. തലയ്‌ക്ക് മുറിവേറ്റ കമലേഷിനെ ഫൂല്‍വതിയുടെ ബന്ധുക്കള്‍ തളളിത്താഴെയിട്ടുവെന്നും പോലീസ്‌ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട്‌ ഫൂല്‍വതിയടക്കം നാല്‌ പേരെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.