Latest News

ജിയാ ഖാന്‍റെ ആത്മഹത്യ:സൂരജ് പഞ്ചോളിയല്ലെന്ന് കാമുകി ജാന്‍വി

 മുംബൈ:ജിയാ ഖാന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം സൂരജ് പഞ്ചോളിയല്ലെന്ന് സൂരജിന്‍റെ കാമുകി ജാന്‍വി തുറാഖിയ.

അഞ്ച് വര്‍ഷമായി തനിക്ക് സൂരജിനെ അറിയാം. ജിയ തന്‍റെയും നല്ല സുഹൃത്തായിരുന്നു.സൂരജും ജിയയും നല്ല സുഹൃത്തുക്കളായിരുന്നു.
എന്നാല്‍ ജിയയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നതു പോലെ അവര്‍ക്ക് വഴിവിട്ടൊരു ബന്ധമില്ലായിരുന്നു. തന്‍റെ അറിവില്‍ ഒരിക്കലും ജിയയെ അവഗണിക്കുകയോ ഒന്നും ചെയ്തിട്ടില്ല.


ഒരു വില്ലന്‍റെ പരിവേഷമൊന്നും സൂരജിനെ നല്‍കേണ്ട ആവശ്യമില്ല.മറ്റാരെക്കാളും എനിക്ക് സൂരജിനെ അറിയാം.സൂരജിന്‍റെ വീട്ടുകാരുമായി നല്ല അടുപ്പമാണ്.
അതുകൊണ്ട് തന്നെ സൂരജ് ജിജയുടെ മരണത്തിനുത്തരവാദിയാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. . മാധ്യമങ്ങളിലെല്ലാം പറയുന്നതു പോലെ സൂരജിന് അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ജാന്‍വി പറയുന്നു.
സൂരജ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് ജിയയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

Keyword:filmindustry,mumbai,national news,film news,gulf news

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.