Latest News

ഈമാനിന്റെ പ്രഭ വളര്‍ത്തിയെടുക്കുക


വിശുദ്ധ ഈമാനിന്റെ പ്രഭ പൂര്‍ണ്ണമായും വളര്‍ത്തിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ മാസമാണ് പരിശുദ്ധ റമസാന്‍ മാസം. മനുഷ്യന്‍ തഖ്‌വയുള്ളവരാകുന്നതിന് വേണ്ടി സര്‍വലോക രക്ഷിതാവായ അല്ലാഹു വ്രതത്തെ നിര്‍ബന്ധമാക്കി . ഇത് നമുക്ക് മാത്രം ഭാരമേല്‍പ്പിക്കപ്പെട്ട കര്‍ത്തവ്യമല്ലെന്നതിന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യം വഹിക്കുന്നുണ്ട്.

ദുഷ്‌ക്കര്‍മ്മങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണമായും വിട്ടുനിന്ന് സല്‍കര്‍മ്മങ്ങളില്‍ ജീവിതം പുഷ്‌കലമാക്കുക എന്നതാണ് റമസാനിന്റെ ലക്ഷ്യം. ഉന്നതമായ ഈ ലക്ഷ്യം ഒറ്റയടിക്ക് കരഗതമാക്കുക എളുപ്പമല്ലതാനും. അതുകൊണ്ട് തന്നെ റമസാന്‍ അണയുന്നതിന് മുമ്പുള്ള റജബ്, ശഅബാന്‍ എന്നീ മാസങ്ങളെ പ്രത്യേകം സൂചിപ്പിച്ച് കൊണ്ട് റമസാനിലേക്ക് ആളുകളെ സജ്ജരാക്കുകയാണ് അല്ലാഹു ചെയ്തിരിക്കുന്നത്. മനുഷ്യനെ പിഴപ്പിക്കുന്ന പിശാചിനെ ബന്ധനസ്ഥനാക്കി സല്‍കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള കൃഷിയിടമാക്കി അല്ലാഹു റമസാനിനെ കനിഞ്ഞേകിയതിന് മനുഷ്യന്‍ ഏറെ നന്ദിയുള്ളവനാകേണ്ടിയിരിക്കുന്നു.
അടുത്ത ഒരു വര്‍ഷക്കാലത്തേക്കുള്ള ജീവിതം ഇസ്‌ലാമിക രീതിയില്‍ ചിട്ടപ്പെടുത്തുന്നതിനുള്ള ധാര്‍മ്മികമായ ഊര്‍ജ്ജം ശേഖരിക്കാനുള്ള മാസം കൂടിയാണിത്. ഇരുട്ടില്‍ വെളിച്ചം പകരാനുള്ള ടോര്‍ച്ചില്‍ പ്രകാശം കുറഞ്ഞുവരുമ്പോള്‍ അവ സമയാസമയങ്ങളില്‍ ചാര്‍ജ് ചെയ്ത് പ്രഭയേറ്റുന്നതു പോലെ നമ്മുടെ ഹൃദയത്തില്‍ അളവ് കുറഞ്ഞു വരുന്ന ഈമാനും തഖ്‌വയും വീണ്ടും സമൃദ്ധമാക്കുന്നതിന് ഈ വിശുദ്ധ മാസത്തെ വിശ്വാസികള്‍ വിനിയോഗിക്കണം.
നിര്‍ബന്ധ നിസ്‌കാരത്തിന് പുറമെ തറാവീഹ് ഉള്‍പ്പെടെയുള്ള സുന്നത്ത് നിസ്‌കാരങ്ങള്‍ വര്‍ദ്ധിപ്പിച്ചും ദിക്‌റുകള്‍ ഏറ്റിയും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിച്ചും സ്വന്തം ശരീരവും സമ്പത്തും എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ച് കൊണ്ടുള്ള കറകളഞ്ഞു ആരാധനാശൈലി മുറുകെ പിടിച്ചാല്‍ നമുക്ക് അല്ലാഹു തൃപ്തിപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടാനാകും. ജമാഅത്തായി നിസ്‌കരിക്കുന്ന കാര്യത്തില്‍ റമസാനില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. ഐഹിക വിഷയങ്ങളിലുള്ള കമ്പം ഒഴിവാക്കി വൃക്തി ജീവിതത്തിലും കൂടുംബത്തിലും മഹല്ലിലും ഇസ്‌ലാമികമായ ചൈതന്യം പ്രസരിപ്പിക്കാന്‍ അല്ലാഹു കല്‍പ്പിച്ചത് പോലെ മുത്തഖീങ്ങളായി ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാക്കാന്‍ സര്‍വശക്തന്‍ തുണക്കുമാറാവട്ടെ. ആമീന്‍
 സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
(ഖാസി കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത്) 















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.