Latest News

നെല്ലിപ്പാറ പീഡനം: സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയില്‍

ഇരിട്ടി: ആലക്കോട് നെല്ലിപ്പാറയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെക്കൂടി പോലിസ് പിടികൂടി. സംഭവശേഷം ഒളിവിലായിരുന്ന പെരുനിലം കോളനിയിലെ സിന്ധു(35), ചാണോക്കുണ്ട് ഉറുട്ടേരി സ്വദേശിയായ ഡ്രൈവര്‍ അസീന്‍, ഇവരുടെ സുഹൃത്ത് എന്നിവരെയാണ് ചൊവ്വാഴ്ച ഇരിട്ടി ആറളം ഫാമിലെ 10ാം ബ്ലോക്കില്‍നിന്നാണ് ആറളം പോലിസ് കസ്റ്റഡിയിലെടുത്തത്. ദമ്പതികളെന്ന വ്യാജേന ഒളിവില്‍ താമസിച്ചുവരികയായിരുന്നു. ഇവരെ ആലക്കോട് പോലിസിനു കൈമാറും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 10 ആയി.

പീഡനത്തിനരയായ പെണ്‍കുട്ടിയുടെ പിതാവ് സ്വാമിനാഥന്‍(55), മാതാവ് നെല്ലിപ്പാറ പെരുനിലത്തെ രാധാമണി(45), തെങ്ങുകയറ്റ തൊഴിലാളി കുട്ടാപറമ്പിലെ കുമ്പളം പൊയ്കയില്‍ സാബു(45), കുട റിപ്പയര്‍ തൊഴിലാളി പെരുനിലത്തെ കൊടകന്‍ രാജന്‍(44), പെരുനിലത്തെ കെട്ടിട നിര്‍മാണ തൊഴിലാളി വട്ടപ്പാലത്ത് ജിനീഷ് രാജ് എന്ന ജനേഷ്(24), കരാറുകാരന്‍ ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ സ്വദേശി ബി എം മുഹമ്മദ് കുഞ്ഞി(50) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് ഉറുട്ടേരിയിലെ വീട്ടില്‍ കൊണ്ടുപോയാണ് അസീന്‍ പീഡിപ്പിച്ചെന്നു പോലിസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം പെണ്‍കുട്ടിയെ പിതാവ് തളങ്കരയിലെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയപ്പോള്‍ വീട്ടുടമയുടെ ബന്ധു പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇറങ്ങിയോടുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവതിയെ കാസര്‍കോട് പോലിസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.