Latest News

മൂന്നാംകല്യാണത്തെ എതിര്‍ത്ത രണ്ടാം ഭാര്യയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചെന്ന്

കണ്ണൂര്‍: ഭര്‍ത്താവിന്റെ മൂന്നാം കല്യാണത്തെ എതിര്‍ത്ത രണ്ടാം ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്തെ പുത്തന്‍ പീടികയില്‍ ഷക്കീലയാണ്(30) ഭര്‍ത്താവ് ജബ്ബാറിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

നേരത്തെ ജബ്ബാറും കുടുംബവും ഇടുക്കി കട്ടപ്പനയിലായിരുന്നു താമസം. പിന്നീട് പാവന്നൂര്‍ മൊട്ടയിലേക്ക് താമസം മാറ്റിയ ജബ്ബാര്‍ നേരത്തെ വിവാഹിതനാണെന്നും ആ ബന്ധത്തില്‍ മൂന്ന് മക്കളുണ്ടെന്നത് മറച്ച് വെച്ച് കൊണ്ടാണ് തന്നെ കല്യാണം കഴിച്ചതെന്നും ഷക്കീല പറയുന്നു.

എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ കഴിഞ്ഞയാഴ്ച കണയന്നൂരിലെ സീനത്തിനെ ജബ്ബാര്‍ വിവാഹം കഴിച്ചതായും ഇതിനെതിരെ ചക്കരക്കല്‍ പോലീസില്‍ വീണ്ടും പരാതിയുമായെത്തിയപ്പോള്‍ ഭര്‍ത്താവ് തന്നെ ഫോണില്‍ വിളിച്ച് താമസ സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

മക്കളെയും കൂട്ടി മാതാവിനൊപ്പമാണ് ചക്കരക്കല്ലിലെ ലോഡ്ജില്‍ പോയത്. ഉമ്മയെ പുറത്ത് നിര്‍ത്തി മുറിയില്‍ കയറിയ ഉടന്‍ വാതിലടച്ച് ജബ്ബാര്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട് കഴുത്തിന് കുത്തിപിടിച്ച് വയറില്‍ മുട്ടുകാല്‍ കൊണ്ട് ഇടിച്ചുകൊല്ലാന്‍ ശ്രമിച്ചെന്നാണ് ഷക്കീല പറയുന്നത്. 

കുട്ടികള്‍ ബഹളം കൂട്ടിയപ്പോള്‍ സീനത്ത് മക്കളെ കൊല്ലുമെന്ന് പറഞ്ഞ് ഭയപെടുത്തിയെന്നും ഏറെ നേരം കഴിഞ്ഞിട്ടും തന്നെ കാണാത്തിനാല്‍ മുറി അന്വേഷിച്ചെത്തിയപ്പോള്‍ തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് നിലവിളിച്ചതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും ചികിത്സയില്‍ കഴിയുന്ന യുവതി പോലീസിനോട് പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, shakeela, Jabbar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.