കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്രസീലിനെ ഫ്രെഡ് മുന്നിലെത്തിച്ചു. പകുതി സമയം തീരുന്നതിന് തൊട്ടുമുമ്പ് നെയ് മര്‍ സ്കോര്‍ ഉയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രെഡ് അടുത്ത ഗോളും നേടി ബ്രസീലിന്റെ വിജയം ഉറപ്പിച്ചു. 55ാം മിനിറ്റില്‍ സ്പെയിനിന്റെ സെര്‍ജിയോ രാമോസിന്റെ പെനാല്‍ട്ടി പുറത്തേക്ക് പോയതോടെ സ്പെയിനിന് ആശ്വാസ ഗോള്‍ പോലുമില്ലാതെ കളം വിടേണ്ടിവന്നു.
അവസാനമായി ഈ ടീമുകള്‍ നേര്‍ക്കുനേര്‍ നിന്നത് 1999ല്‍. അന്ന് ഇരുവരും ഗോളടിക്കാതെ പിരിഞ്ഞു. എട്ടു തവണയാണ് ഈ ടീമുകള്‍ പരസ്പരം കളിച്ചത്. നാലില്‍ ബ്രസീല്‍ ജയിച്ചു. രണ്ടില്‍ സ്പെയിനും. രണ്ടു സമനില. ഒരുമാസം മുമ്പുവരെ കിതച്ചും ഇഴഞ്ഞും നീങ്ങിയ ബ്രസീലിനെയല്ല ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സലായ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കണ്ടത്. തോല്‍വികളും തുടര്‍ സമനിലയും റാങ്കിങ്ങിലെ തകര്‍ച്ചയുംമൂലം സ്വന്തം ആരാധകരുടെവരെ കൂവല്‍ ഏറ്റുവാങ്ങിയ നെയ് മറും സംഘവും സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍മാരെപ്പോലെയാണ് കളിച്ചത്. സ് കൊളാരിയുടെ കീഴില്‍ ടീം അടിമുടി മാറി.
കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്പാനിഷ് പട ലോക ഫുട്ബോള്‍ അടക്കി ഭഭരിക്കുകയായിരുന്നു. ഈ കാലയളവിനിടയില്‍ അവര്‍ രണ്ടു യൂറോകപ്പും ഒരു ലോകകപ്പും സ്വന്തമാക്കി. കിട്ടാത്തത് കോണ്‍ഫെഡറേഷന്‍സ് കപ്പ് മാത്രം. ബ്രസീലിനെപ്പോലെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇവരും ഫൈനലില്‍ കടന്നത്. പക്ഷെ ഇറ്റലിക്കെതിരായ സെമിയില്‍ ശരിക്കും വിയര്‍ത്തു.
ഷൂട്ടൗട്ടിലൂടെ ഇറ്റലി മൂന്നാമത്
സാല്‍വദോര്‍: സെമിയില്‍ സ്പെയിനിനോടേറ്റ സഡന്‍ ഡെത്ത് തോല്‍വിക്ക് കണക്കു തീര്‍ത്ത് ഷൂട്ടൗട്ട് ജയത്തിലൂടെ ഇറ്റലി കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മൂന്നാമത്. ലൂസേഴ്സ് ഫൈനലില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍ ഉറുഗ്വായിയെ കീഴടക്കിയാണ് ഇറ്റലി മൂന്നാം സ്ഥാനക്കാരായത്. കളിയുടെ മുഴു സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയില്‍ പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങിയെങ്കിലും ഗോളുകള്‍ പിറന്നില്ല. ഇതോടെ, വിധി നിര്‍ണയം ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ 3-2ന് ജയം ഇറ്റലിക്കൊപ്പം നിന്നു. ഷൂട്ടൗട്ടില്‍ മൂന്ന് സേവുകള്‍ നടത്തിയ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ബുഫണാണ് ഇറ്റലിയുടെ വിജയ ശില്‍പി. ഇറ്റലിയെടുത്ത നാലില്‍ മൂന്ന് കിക്കും ഗോളായി.
നിശ്ചിത സമയത്ത് ഡേവിഡ് അസ്റ്റോറിയുടെ ഗോളിലൂടെ (24ാം മിനിറ്റ്) ഇറ്റലിയാണ് തുടക്കമിട്ടത്. എന്നാല്‍, രണ്ടാം പകുതിയിലെ 58ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി ഉറുഗ്വായിയെ ഒപ്പമെത്തിച്ചു. അധികം വൈകും മുമ്പ് 73ാം മിനിറ്റില്‍ അലസാന്ദ്രോ ഡിയാമാന്‍റി ഇറ്റലിക്ക് ലീഡ് സമ്മാനിച്ചു. 78ാം മിനിറ്റില്‍ ഫ്രീകിക്ക് വലയിലാക്കി കവാനി വീണ്ടും ഉറുഗ്വായിയെ ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടില്‍ ആല്‍ബര്‍ട്ടോ അക്വിലാനി, എല്‍ഷറാവി, ജിയാചെറിനി എന്നിവര്‍ ഇറ്റലിക്കുവേണ്ടി ലക്ഷ്യം കണ്ടു. ഉറുഗ്വായുടെ എഡിന്‍സണ്‍ കവാനി, ലൂയി സുവാരസ് എന്നിവര്‍ ഗോളാക്കി. ഫോര്‍ലാന്‍, കാസറസ്, വാള്‍ടര്‍ ഗര്‍ഗാനോ എന്നിവരുടെ കിക്കുകള്‍ ബുഫണ്‍ തടഞ്ഞിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment