Latest News

നിലപാടിലുറച്ച് ലീഗ്: കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയ്ക്കില്ല

കോഴിക്കോട്: രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തോടെ ഇടഞ്ഞ മുസ്ളീംലീഗ് നിലപാട് കര്‍ക്കശമാക്കുന്നു.  ചൊവ്വാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ലീഗ് ദേശീയ ജറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

മന്ത്രി സഭാ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. ലീഗിനെതിരെയുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ലീഗ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.

അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിശദമായി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ പ്രതികരിക്കുകയുള്ളുവെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആദ്യം മുന്നണിയില്‍ തുടരണമോയെന്നതിനെ കുറിച്ച് ആദ്യം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു തര്‍ക്കമുന്നണിയുമായി മുന്നോട്ട് പോകണമോയെന്നുള്ളതും യോഗത്തിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യകത്മാക്കി.

ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു ശേഷം മുസ്ലീം ലീഗ് നേതാക്കളുമായി ഉമ്മന്‍ചാണ്ടി ഫോണിലൂടെ സംസാരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഹൈക്കമാന്റിനെ അറിയിക്കാമെന്നും ഉമ്മന്‍ചാണ്ടി ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാത്രമേ ഏത് ചര്‍ച്ചയ്ക്കുള്ളൂവെന്ന നിലപാടിലാണ് ലീഗ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.