Latest News

ദാരാളി ആലിക്കുഞ്ഞി കോപ്പ നിര്യാതനായി

വിദ്യാനഗര്‍: സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സജീവ പ്രവര്‍ത്തകനായിരുന്ന കോപ്പയിലെ അലി (77) നിര്യാതനായി. സമസ്ത അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു. 

ജില്ലയില്‍ നടന്ന പ്രധാന സുന്നി സമ്മേളനങ്ങളുടെ വളണ്ടിയര്‍ സമിതി തലവനായി സേവനം ചെയ്തിരുന്നു. സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ആദ്യകാല പ്രവര്‍ത്തകനാണ്. കോപ്പ ജുമാ മസ്ജിദ് ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ ദാരാളി മുഹമ്മദിന്റെ മകനാണ്. ഉമ്മു ഖുല്‍സൂമാണ് ഭാര്യ.

മക്കള്‍: മുഹമ്മദ് (ദുബൈ), അബ്ദുല്‍ ഖാദിര്‍, (സൗദി), ഉമര്‍ (മുഹിമ്മാത്ത സൗദി അല്‍കോബര്‍ കമ്മറ്റി), അബ്ദുല്‍ കലാം, ശഫീഖ് (ദുബൈ), ഫാത്വിമ, സൈനബ, സഫിയ്യ, നസിയ ജമീല, റംല

മരുമക്കള്‍: അബ്ദുല്ല എടനീര്‍, അബൂബക്കര്‍ നായമാര്‍മൂല, അബ്ദുല്ല എരിയപ്പാടി, അബ്ദുല്‍ റ്ഹമാന്‍ പൊടിപ്പള്ളം, അഹ്മദ് ചേരൂര്‍, റഫീഖ് പൊവ്വല്‍
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സംഘടനാ കാര്യ വൈസ് പ്രസിഡന്റ് ഹമീദ് മൗലവി ആലമ്പാടി, സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.