തെന്നിന്ത്യന്‍ നടിമാരില്‍ ശ്രദ്ധേയായ ആന്‍ഡ്രിയ ജർമ്മിയ ഹോളിവുഡിലേക്ക്. ബാറ്റ്മാന്‍ സീരീസിലെ ചിത്രത്തിൽ സൂപ്പര്‍ വില്ലന്‍ ജോക്കറിന്റെ വേഷത്തിലാണ് ആന്‍ഡ്രിയ ജർമ്മിയ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷം ആൻഡ്രിയ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. മിസിസ് ജോക്കര്‍ എന്നാണ് ആൻഡ്രിയയുടെ കഥാപാത്രത്തിന്റെ പേര്.
ഹോളിവുഡിലേക്ക് പോകുന്നെങ്കിലും തെന്നിന്ത്യയില്‍ ആൻഡ്രിയയുടെ തിരക്കിന് ഒട്ടും കുറവില്ല. ജീവ നായകനാകുന്ന എന്‍ട്രെന്‍ട്രും പുന്നഗൈ, വിശ്വരൂപം 2 എന്നിവയ്‌ക്ക് പിന്നാലെ പൃഥ്വിരാജിനൊപ്പമുള്ള ലണ്ടന്‍ബ്രിഡ്‌ജ് എന്ന മലയാള ചിത്രത്തിലും ആന്‍ഡ്രിയയാണ് നായിക.
വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ പാട്ടുപാടാനെത്തിയ ആന്‍ഡ്രിയയെ സംവിധായകന്‍ ഗൗതം മേനോന്‍ അടുത്ത ചിത്രമായ പച്ചക്കിളി മുത്തുച്ചരത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നുവരെ ആന്‍ഡ്രിയക്ക് അഭിനയ രംഗത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment