Latest News

കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഷംസീര്‍ 
ബാംഗ്ലൂര്‍: കണ്ണൂര്‍ സ്വദേശി യുവാവിനെ ബാംഗ്ലൂരില്‍ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സഹപ്രവര്‍ത്തകരായ മണിപ്പുരി സ്വദേശികളെ അറസ്റ്റുചെയ്തു. ടോണി, പപ്പു എന്നിവരെയാണ് ഇവരുടെ ജന്മദേശമായ മണിപ്പുരില്‍നിന്ന് വെള്ളിയാഴ്ച പിടികൂടിയത്.

മാറത്തഹള്ളി മുന്നെകോലാല ബസ് സ്റ്റാന്‍ഡിന് സമീപം മാ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ ഷംസീറിനെ (28) ജൂലായ് അഞ്ചിന് രാത്രിയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം ടോണിയെയും പപ്പുവിനെയും കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് മണിപ്പുര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ചണ്ഡീഗഢില്‍ ടോണിയുടെയും പപ്പുവിന്റെയും സുഹൃത്തുക്കളുണ്ട്. ഇവരില്‍നിന്നാണ് പോലീസിന് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എച്ച്.എ.എല്‍. പോലീസ് സംഘം വ്യാഴാഴ്ച മണിപ്പുരിലേക്ക് പോവുകയും വെള്ളിയാഴ്ചപ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. ഇവരെ ബാംഗ്ലൂരിലെത്തിച്ച് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

കണ്ണൂര്‍ പെരിങ്ങാടി ഒളവിലം തലക്കാപ്പുറത്ത് സുലൈമാന്റെ മകന്‍ ഷംസീര്‍ (28) മാറത്തഹള്ളിയിലെ വാടകവീട്ടിലാണ് കൊല്ലപ്പെട്ടത്. കൂടെ ജോലിചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ കാഷ്യര്‍ പാനൂര്‍ ചൊക്ലി സ്വദേശി കിഴിമാടത്തില്‍ സജീറിന് (26) ഗുരുതരമായ പരിക്കേറ്റിരുന്നു.

മണിപ്പുര്‍ സ്വദേശികള്‍ ഇവരുടെ തൊട്ടടുത്ത മുറിയിലാണ് താമസിച്ചിരുന്നത്. ചൊക്ലി സ്വദേശികളായ ബഷീര്‍, ഹവീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു നാലുപേരും.

ബാംഗളൂരില്‍ കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.