തിരുവനന്തപുരം: നീണ്ട ഇടവേളയെ ചിരിച്ചുതള്ളി മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസെന്‍റ് ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും. രോഗബാധിതനായതോടെ ഏറെനാള്‍ സിനിമയോട് വിടപറഞ്ഞ ഇന്നസെന്‍റ്, പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ പുതുചിത്രം 'ഗീതാഞ്ജലി'യിലൂടെയാണ് മടങ്ങിവരുന്നത്. ബുധനാഴ്ച രാവിലെ ഇന്നസെന്‍റ് വന്നിറങ്ങിയതോടെ പോത്തന്‍കോട് കൊട്ടാരത്തിലെ ലൊക്കേഷന്‍ ആകെ ഉഷാറായി. മടങ്ങിവരവ് പ്രിയദര്‍ശനും മോഹന്‍ലാലും സിദ്ദിഖുമൊക്കെ ചേര്‍ന്ന സിനിമയിലൂടെയായതിന്റെ സന്തോഷത്തിലാണ് ഇന്നസെന്‍റും.
കാന്‍സര്‍ രോഗത്തെ ആത്മവിശ്വാസത്തോടെ നേരിട്ട്, തന്റെ സ്വതസിദ്ധമായ സരസതയെയും മരുന്നാക്കിക്കൊണ്ടാണ് ഇന്നസെന്‍റ് ജീവിതത്തിലേക്കും സിനിമയിലേക്കും മടങ്ങിവരുന്നത്. 11 മാസം ക്യാമറയ്ക്ക് മുന്നിലേക്ക് വരാതിരുന്നതിന്റെ സങ്കടമൊക്കെ ഒറ്റ ഷോട്ടില്‍ തീര്‍ത്തു. സരസനും പണക്കൊതിയനുമായ തങ്കപ്പന്‍പിള്ളയാണ് കഥാപാത്രം. രാവിലെതന്നെ സംവിധായകന്‍ പ്രിയദര്‍ശന്‍ കഥാപാത്രത്തെ വിവരിച്ചുകൊടുത്തു. ടേക്കിന് മുന്‍പ്തന്നെ ഇന്നസെന്‍റ് തങ്കപ്പന്‍പിള്ളയായി മാറിക്കഴിഞ്ഞിരുന്നു. പച്ച ലുങ്കിയും പച്ച ബനിയനുമിട്ട് ചന്ദനക്കുറിതൊട്ട് ആകെ ഉഷാറുള്ള വേഷം. സിദ്ദിഖുമൊത്തുള്ള രംഗങ്ങളാണ് ആദ്യദിനം ചിത്രീകരിച്ചത്. മോഹന്‍ലാലുമൊത്തുള്ള രംഗങ്ങള്‍ വരുംദിവസങ്ങളിലാണ്. 'മണിച്ചിത്രത്താഴ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഡോ. സണ്ണിയായാണ് 'ഗീതാഞ്ജലി'യില്‍ മോഹന്‍ലാല്‍ എത്തുന്നത്. രസകരമായ മുഹൂര്‍ത്തങ്ങളും പ്രേതകഥയുമൊക്കെചേര്‍ന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ അവിഭാജ്യഘടകമാണ് ഇന്നസെന്‍റ്. ഇദ്ദേഹത്തിന്റെ സൗകര്യത്തിനുവേണ്ടി ഒരുമാസത്തോളം നീട്ടിവെച്ചശേഷമാണ് ഇപ്പോള്‍ ഷൂട്ടിങ്തുടങ്ങിയത്.
''കഴിഞ്ഞ പത്തുപതിനൊന്ന് മാസം ആകെ രസകരമായിരുന്നു. എന്നുവെച്ച് ക്യാന്‍സര്‍ പുല്ലാണെന്നൊന്നും പറയുന്നില്ല. തീരെ തരക്കേടില്ലാത്ത കക്ഷിയാണത്''-ഇടവേളയില്‍ ഇന്നസെന്‍റ് മനസ് തുറന്നു. വീട്ടിലിരുന്ന് സിനിമ കാണലൊക്കെ കുറവായിരുന്നു. അതെന്തിനാ, നമ്മുടെ വാര്‍ത്തകള്‍ കണ്ടാല്‍ പോരേ, അതല്ലേ കൂടുതല്‍ രസം. ഈ സമയത്ത് വീട്ടില്‍ കിടന്നത് നന്നായി. ആള്‍ക്കാരൊക്കെ 'സോളാറില്‍' പെടുന്ന വാര്‍ത്തകളല്ലേ കാണാനുള്ളൂ. വാര്‍ത്തകള്‍ കണ്ട് ഞാനും ഓടിപ്പോയി വീട്ടിലെ സോളാര്‍ കൊണ്ടുവെച്ചത് ആരെന്ന് നോക്കിപ്പോയി. ഭാഗ്യത്തിന് കുഴപ്പമില്ല. ഒരു കോള്‍ കണ്ട് തിരിച്ചുവിളിച്ചാല്‍തന്നെ പ്രശ്‌നമല്ലേ. ഞാനിപ്പോ ഭാര്യയോടുപോലും ഫോണില്‍ സംസാരം നിര്‍ത്തി. എപ്പഴാണാവോ അവള്‍ക്ക് കേസുകൊടുക്കാന്‍ തോന്നുകയെന്നറിയില്ലല്ലോ!- സരസ സംഭാഷണത്തിനിടെ തന്റെ രോഗാവസ്ഥയിലെ അനുഭവങ്ങളും ഇന്നസെന്‍റ് പങ്കുവെച്ചു. ക്യാന്‍സറാണ് എന്ന് സങ്കടം പറഞ്ഞിരുന്നില്ല. ഡോ. ഗംഗാധരന്റെ മരുന്നിനൊപ്പം ആത്മവിശ്വാസവും മലയാളികളുടെ പ്രാര്‍ത്ഥനയുമൊക്കെ ചേര്‍ന്നപ്പോഴാണ് താന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഈ ഇടവേളയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പ്രത്യേകിച്ച് ഒരു രോഗിയോട് രോഗമില്ലാത്തവര്‍ എങ്ങനെ പെരുമാറണമെന്ന്. വിളിക്കുന്നവരോട് രോഗവിവരങ്ങള്‍ വിവരിച്ച് കരയാനൊന്നും നിന്നില്ല. നേരംപോക്കിലൂടെ കാര്യം പറയും. അല്ലെങ്കില്‍ അവരും പിന്നെ വിളിക്കാതാകും. ഒരിക്കല്‍ പ്രതിപക്ഷ നേതാവ് വി.എസ്. കാണാന്‍ വന്നു. പെട്ടെന്ന് ഭേദമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു-പെട്ടെന്ന് വേണ്ട, ഒന്ന് രണ്ട് ആഴ്ചകൂടി പോകട്ടെ. കുറച്ചുകൂടി നേതാക്കള്‍ വരാനുണ്ട്! പുള്ളി അപ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്തതരം ചിരി ചിരിച്ചു. ഇവരൊക്കെ വന്ന് കണ്ടതില്‍ ഒരുപാട് ഗുണമുണ്ടായി. പിറ്റേദിവസം പത്രമെടുത്തുനോക്കും. ഇവര്‍ക്കൊപ്പമൊക്കെ നില്‍ക്കുന്ന പടം കാണുന്നതിലെ മനഃസുഖവും അസുഖം കുറയ്ക്കാനിടയായി.
പ്രിയന്റെ പടമായതിനാല്‍ വെറുതെയൊരു വേഷമാകില്ല. പിന്നെ ഇവര്‍ക്കൊപ്പം മടങ്ങിവരുന്നതിന്റെ സുഖമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും പ്രിയനുമൊന്നും ഇതിനിടെ എന്നെ വീട്ടില്‍വന്ന് കാണുകയൊന്നും ചെയ്തില്ല. ഞാന്‍ പറഞ്ഞതാണത്. തന്റെ മടങ്ങിവരവ് ഒരുപാടുപേര്‍ക്ക് ഊര്‍ജം പകരുന്നുണ്ട് എന്നതിന്റെ സന്തോഷവുമുണ്ടിപ്പോള്‍-ഇന്നസെന്‍റ് പറഞ്ഞു. ഈ ചിത്രത്തിന്റെ ചിത്രീകരണം തീരുംവരെഇന്നസെന്‍റ് തിരുവനന്തപുരത്തുണ്ടാകും. 'ഗീതാഞ്ജലി'യില്‍ പഴയ ഗംഗയായി ശോഭനയും ഇടയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍ കഥാപരിസരവും മറ്റു കഥാപാത്രങ്ങളുമെല്ലാം പുതിയവര്‍. നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മേനകയുടെയും മകള്‍ കീര്‍ത്തിയാണ് ചിത്രത്തിലെ നായിക.

Mathrubhumi
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment