കോഴിക്കോട്: വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി വീട്ടുടമയുമായി കേസിലിരുന്ന വാടകക്കാരി തീപ്പൊള്ളലേറ്റ് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഇ.ഡബ്ല്യു.എസ്. 239-ല്‍ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ ഐശാബി (58) ആണ് മരിച്ചത്.
ഐശാബിയുടെ മരണമൊഴിപ്രകാരം വീട്ടുടമ അജയ് (40)നും കൂട്ടാളികള്‍ക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
വീട്ടുടമ അജയ്‌യും മറ്റുചിലരും ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചെന്നാണ് വെള്ളിയാഴ്ച ആസ്പത്രിയിലെത്തിയ കുന്ദമംഗലം മജിസ്‌ട്രേട്ടിന് ഐശാബി നല്‍കിയ മൊഴി. ഗുജറാത്തി സ്ട്രീറ്റ് നിവാസിയായ രഞ്ജിത്ത് കുമാര്‍ ഡി ജാനിയുടെ മക്കളുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ വാടകക്കാരിയായിരുന്നു മരിച്ച ഐശാബി. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് കോടതികളെല്ലാം ഉടമയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു.

ആമീന്‍ നടത്തിയ ശ്രമവും വിഫലമായതിനെത്തുടര്‍ന്ന് ഉടമയെ സഹായിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പോലീസിനോട് ഐശാബി ജൂലായ് 19-വരെ സമയം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അന്നേ ദിവസം വീടൊഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോഴാണ് ദേഹമാസകലം തീ പടര്‍ന്നനിലയില്‍ ഐശാബിയെ കണ്ടത്. ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 100 ശതമാനം പൊള്ളലേറ്റതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ഐശാബി മരിച്ചത്.
മക്കള്‍ ബിജു മുഹമ്മദ്, ബിനു മുഹമ്മദ്, ബിധു മുഹമ്മദ്, മരുമക്കള്‍ - റഹ്മത്ത്, ബാനു.
മക്കള്‍ ബിജു മുഹമ്മദ്, ബിനു മുഹമ്മദ്, ബിധു മുഹമ്മദ്, മരുമക്കള്‍ - റഹ്മത്ത്, ബാനു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment