Latest News

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സമാപിപ്പിച്ചു


കാസര്‍കോട്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഐ.ജി ഗോപിനാഥന്‍ ഐ.പി.എസ് മുഖ്യാഥിതിയായിരുന്നു.

ജില്ലാ പോലീസ് ചീഫ് ടോംസണ്‍ ജോസ്, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മണികണ്ഠന്‍ നായര്‍, വൈ.പ്രസിഡണ്ട്: ഹരികുമാര്‍, ട്രഷറര്‍: മുരളീധരന്‍ നായര്‍, ഡി.വൈ.എസ്.പിമാരായ മോഹനചന്ദ്ര, ഹരിചന്ദ്ര നായക്, പി.തമ്പാന്‍, പോലീസ് അസോസിയേഷന്‍ സെക്രന്ദറി കെ.വി. സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി സുമേഷ് സ്വാഗതം പറഞ്ഞു.
വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ എസ്.ഐ ജോര്‍ജ് സെബാസ്റ്റ്യന്‍, എ.ആര്‍ എസ്.ഐ. സി.കെ. വിശ്വനാഥന്‍, എ.എസ്.ഐ പ്രഭാകരന്‍, മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഡി.വൈ.എസ്.പി പി. തമ്പാന്‍, സി.ഐ ടി.പി രഞ്ജിത്ത്, എ.എസ.്‌ഐ ശീനപ്പ പൂജാരി എന്നിവരെ ആദരിച്ചു.
എസ്.എസ്.എല്‍.സി പ്‌ളസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളുടെ മക്കളെ ഉപഹാരം നല്‍കി അനുമോദിച്ചു

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.