Latest News

കളിമണ്ണിലെ പാട്ടുകള്‍ പുറത്തിറങ്ങി; താരാട്ടുപാട്ട് ഹിററ്

ബ്ലെസ്സിയുടെ കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചതിനെ തുടര്‍ന്ന് കേരളത്തിലുണ്ടായ പുകിലുകള്‍ കുറവല്ല. രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞത് സിനിമയൊന്ന് പുറത്തിറങ്ങട്ടെ എന്നാണ്. എന്തായാലും ശ്വേതയുടെ പ്രസവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തല്‍ക്കാലം ഗുഡ്‌ബൈ പറയാം. കളിമണ്ണിലെ പാട്ടുകള്‍ പുറത്തിറങ്ങിയതോടെ വിവാദങ്ങള്‍ ശമിക്കുമെന്ന് തന്നെയാണ് സിനിമയെ സ്‌നേഹിക്കുന്നവരുടെ വിലയിരുത്തല്‍. അതിമനോഹരമാണ് കളിമണ്ണിലെ ഗാനങ്ങള്‍.

ഒരു താരാട്ടുപാട്ടുള്‍പ്പടെ രണ്ടു ഗാനങ്ങള്‍ യുട്യൂബില്‍ റിലീസായി. ചിത്രത്തിലെ താരാട്ടുപാട്ട് കേട്ടവരൊക്കെ മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. മൃദുല വാരിയര്‍ ആലപിച്ച 'ലാലി ലാലി.. എന്ന താരാട്ടുപാട്ടാണ് ഇതിനോടകം തന്നെ ഹിറ്റചാര്‍ട്ടില്‍ ഇടംപിടിച്ചത്. ഫേസ്ബുക്കില്‍ ഈ പാട്ടിനെ കുറിച്ച് മികച്ച അഭിപ്രായമാണ് എല്ലാവര്‍ക്കുമുള്ളത്. ഗര്‍ഭസ്ഥ ശിശുവിന് അമ്മ പാടി കൊടുക്കുന്ന താരാട്ടുപാട്ടാണിത്.


മാതൃത്വത്തെയും ഗര്‍ഭാവസ്ഥയില്‍ അമ്മയും കുഞ്ഞും തമ്മിലുള്ള തീവ്രബന്ധത്തിന്റെ കഥയാണ് ബ്ലെസ്സി കളിമണ്ണിലൂടെ പറയുന്നത്. ബ്ലെസ്സി എന്ന സംവിധായകനില്‍ ഏറെ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ് ഈ ഗാനവും. വളരെ മനോഹരമായി തന്നെ ബ്ലെസ്സി ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നു. കളിമണ്ണിലെ പാട്ടുകളില്‍ മാതൃത്വവും സ്‌നേഹവും തുളുമ്പുന്നതാണ്.



ഇപ്പോള്‍ രണ്ടു ഗാനങ്ങളുടെ വിഷ്വല്‍സ് ആണ് പുറത്തിറങ്ങിയത് എങ്കിലും എട്ടു പാട്ടുകളാണ് കളിമണ്ണിലുള്ളത്. ഇതില്‍ മൂന്നെണ്ണം ഐറ്റംഡാന്‍സുകളാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഐറ്റംസോങ്ങായി ഹിന്ദി ഗാനമാണ്. ഒഎന്‍വി കുറുപ്പും മനോജ് യാദവുമാണ് കളിമണ്ണിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ശ്രേയാഘോഷാലിനെ കൂടാതെ മൃദുല വാര്യര്‍, ജാനകി അയ്യര്‍, സോനു കക്കാര്‍, സുഖ്വിന്ദര്‍ സിങ്, ഹരിചരണ്‍, സുധീപ്കുമാര്‍ എന്നീ ഗായകരും കളിമണ്ണില്‍ പാടുന്നുണ്ട്.

Marunadanmalayali
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.