Latest News

ഭാര്യയെ കൊലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ ഭര്‍ത്താവ് അറസ്റ്റില്‍

മംഗലാപുരം: വിശ്വാസ്യത ചോദ്യം ചെയ്ത ഭാര്യയെ മാധ്യമ പ്രവര്‍ത്തകനായ ഭര്‍ത്താവ് കൊലപ്പെടുത്തി. മംഗലാപുരം കൊടിക്കലിനു സമീപമുള്ള ജെബി ലോബോ റോഡിലുള്ള വീട്ടിലാണ് സംഭവം. ലോ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് കൊല്ലപ്പെട്ട മമത ഷെട്ടി (32). സംഭവവുമായി ബന്ധപ്പെട്ട് ദൂരദര്‍ശനില്‍ സ്ട്രിംഗറായ ഗംഗാധര്‍ പഡുബിദ്‌രിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ വീട്ടില്‍വച്ചു തന്നെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകം നടന്നതിനു പിന്നാലെ ഇയാള്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി ഗംഗാധറിനെ അറസ്റ്റ് ചെയ്തത്. കുടുംബ കലഹമുണ്ടായതിനെ തുടര്‍ന്ന് ഭാര്യയെ ഇയാള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മമതയുടെ മുഖത്ത് രക്തക്കറയുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.