കണ്ണൂര്‍: ആലക്കോട് നെല്ലിപ്പാറയിലെപതിനേഴുകാരിയെ പീഡിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്ത കേസില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.പെണ്‍ക്കുട്ടിയുടെ പിതാവ് സ്വാമിനാഥന്‍ (55),തെങ്ങുകയറ്റതൊഴിലാളി കുട്ടാപറമ്പിലെ കുമ്പളം പൊയ്കയില്‍ സാബു (45), കുട റിപ്പയര്‍ തൊഴിലാളി പെരുനിലത്തെ കൊടകന്‍ രാജന്‍(44) എന്നിവരെയാണ് ആലക്കോട് സി.ഐ.എം.എ.മാത്യു അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത നെല്ലിപ്പാറ പെരുനിലം കോളനിയിലെ വട്ടപ്പാലം ജിനീഷ് രാജന്‍ എന്ന ജനേഷ് (24) നെ ചോദ്യം ചെയ്തു വരികയാണ്. പെണ്‍ക്കുട്ടിയുടെ മാതാവ് രാധാമണി, ചാണോക്കുണ്ട് ഉറുട്ടേരി സ്വദേശിയായ ഡ്രൈവര്‍ അസീന്‍ എന്നിവരും കേസില്‍ പ്രതികളാണ്. അമ്മയും അസീനും പെണ്‍ക്കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ച് പണം കൈപ്പറ്റിയതായും പോലീസിന് വിവരെ ലഭിച്ചിട്ടുണ്ട്.
പെണ്‍ക്കുട്ടിയെ ഉപയോഗിച്ച അത്തരക്കാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസം കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന. മൂന്നുവര്‍ഷം മുമ്പാണ് ജിനീഷ് പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍ക്കുട്ടിയുടെ അമ്മയുമായി നേരത്തെ സാബുവിന് ബന്ധമുണ്ടായിരുന്നു. ഇടക്കിടെ അമ്മയെ തേടി വീട്ടില്‍ വരാറുള്ള സാബു അതിനിടയിലാണ് പെണ്‍ക്കുട്ടിയെയും പീഡിപ്പിച്ചത്.പെണ്‍ക്കുട്ടിയുടെ അയല്‍വാസിയായ രാജനും പല തവണ പീഡിപ്പിച്ചു.
പിതാവ് സ്വാമിനാഥനും നിരവധിതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍ക്കുട്ടിയുടെ മൊഴി. വിവാഹ വാഗ്ദാനം ചെയ്ത് ഉറുട്ടേരിയ്‌ലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച അസീന്‍ കാഞ്ഞങ്ങാട് പലര്‍ക്കും പെണ്‍ക്കുട്ടിയെ കാഴ്ചവെക്കുകയും ചെയ്തുവത്രെ.കഴിഞ്ഞ എട്ടിന് പെണ്‍ക്കുട്ടിയെ പിതാവ് തളങ്കരയിലെ ഒരു വീട്ടില്‍ ജോലിക്കു നിര്‍ത്തി.അവിടെ വച്ച് വീട്ടുടമസ്ഥന്റെ ബന്ധു പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചു.
ഇതേ തുടര്‍ന് അവിടെ നിന്ന് ഇറങ്ങിയ പെണ്‍ക്കുട്ടി അലഞ്ഞുനടക്കുമ്പോള്‍ കാസര്‍കോട് പോലീസ് പിടിയിലായി.പെണ്‍ക്കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെയും വാണിഭത്തിന്റെയും വിവരങ്ങള്‍ പുറത്തുവന്നത്. കാസര്‍കോട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മഹിളാ മന്ദിരത്തില്‍ എത്തിച്ച പെണ്‍ക്കുട്ടിയെ വിട്ടുകിട്ടാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനുവേണ്ടി പോലീസ് കത്ത് നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment