Latest News

നാലു ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു


ഝാര്‍ഖണ്ഡ് : പാക്കൂറില്‍ പ്രായപൂര്‍ത്തിയാവാത്ത നാലു ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പതിനഞ്ചോളം പേര്‍ കൂട്ട ബലാല്‍സംഗം ചെയ്തു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഝാര്‍ഖണ്ഡിലെ ലിത്തിപാര ബ്‌ളോക്കിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിലേക്ക് ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കടന്ന് വാര്‍ഡനെയും കുട്ടികളെയും ഉള്ളില്‍നിന്ന് പൂട്ടിയതിനുശേഷം അവരില്‍ നാലു പെണ്‍കുട്ടികളെ തിരഞ്ഞുപിടിച്ച് ഹോസ്റ്റലില്‍ നിന്നും അര കിലോ മീറ്റര്‍ അകലെയുള്ള സ്ഥലത്ത് വെച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. രണ്ടു മണിക്കൂറിനുശേഷം ഇവര്‍ തന്നെ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കൊണ്ട് തള്ളുകയും ചെയ്തു.
പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ വ്യക്തമായെങ്കിലും പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അയല്‍ഗ്രാമത്തില്‍നിന്നുള്ളവരാണ് ഇവരെന്ന് പൊലീസ് സംശയിക്കുന്നു. ഗ്രാമത്തില്‍ കടന്ന് പരിശോധന നടത്തിയെങ്കിലും തങ്ങളെ കണ്ടയുടന്‍ മുന്ന് ആണ്‍കുട്ടികള്‍ ഓടിക്കളഞ്ഞുവെന്ന് പൊലീസ് സൂപ്രണ്ട് വൈ.എസ് രമേശ് പറയുന്നു.
പര്‍ഹെയ്യ ഗോത്രവിഭാഗത്തില്‍പെട്ട 12നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ആണ് ക്രൂരപീഡനത്തിനിരയായത്. അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ചയില്‍ മൃഗീയമായ ബലാല്‍സംഗ പരമ്പരകള്‍ അരങ്ങേറിയതിനു തൊട്ടുടന്‍ ആണ് ഝാര്‍ഖണ്ഡിലെ പുതിയ സംഭവം. കുട്ടികള്‍ അടക്കമുള്ള സ്ത്രീകളുടെ സുരക്ഷക്കുമേല്‍ കൊടിയ ഭീഷണിയുയര്‍ത്തി ലൈംഗിക അതിക്രമങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ വ്യാപിക്കുകയണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.