കൂത്തുപറമ്പ്: കൂത്തുപറമ്പിനു സമീപം നരവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശി ഷംസു (26) ആണു കൊല്ലപ്പെട്ടത്. നരവൂര്‍ ചാത്താടിമനയ്ക്കല്‍ ക്ഷേത്രത്തിനു സമീപം ചാക്ക് ഗോഡൗണായി ഉപയോഗിച്ചുവരുന്ന വാടകവീട്ടിലാണു മൃതദേഹം കണെ്ടത്തിയത്.ഈ വീട്ടിലായിരുന്നു ഷംസുവും സഹതൊഴിലാളിയും അന്യസംസ്ഥാനക്കാരനുമായ യാസിം മുഹമ്മദ് എന്നയാളും താമസിച്ചിരുന്നത്. സംഭവത്തിനുശേഷം യാസിം മുഹമ്മദ് ഒളിവിലാണ്. ചാക്ക് ഗോഡൗണിലെജോലിക്കാരായിരുന്നു ഇരുവരും.
ബുധനാഴ്ച രാവിലെ വീട് പൂട്ടിക്കിടക്കുന്നതുകണ്ടു സംശയം തോന്നിയ സമീപവാസികള്‍ അന്വേഷിച്ചപ്പോഴാണു വീടിനകത്തു ഷംസുവിന്റെ മൃതദേഹം കണെ്ടത്തിയത്. കഴുത്തിന്റെ മധ്യഭാഗത്ത് ആഴത്തില്‍ മുറിവേറ്റ് ഒരുവശത്തേക്കു ചെരിഞ്ഞുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഈ മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. യൂസഫ് എന്നയാളായിരുന്നു ഈ വീട് വാടകയ്ക്ക് എടുത്ത് ചാക്ക് കച്ചവടം നടത്തിവന്നത്. ചൊവ്വാഴ്ചയായിരുന്നു ഇയാളുടെ ജോലിക്കാരായി ഷംസുവും യാസിം മുഹമ്മദും ഇവിടെയെത്തിയത്. ഒന്നരവര്‍ഷം മുമ്പ് കുറച്ചുകാലം ഷംസു ഇവിടെ ജോലി ചെയ്തിരുന്നു.
സംഭവത്തേത്തുടര്‍ന്നു തലശേരി എഎസ്പി ധീരജ് കുമാര്‍ ഗുപ്ത, കൂത്തുപറമ്പ് സിഐ കെ.വി. ബാബു, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡ് തെളിവെടുപ്പ്‌നടത്തി. സീറ്റ എന്ന നായ മൃതദേഹം കിടന്ന മുറിയില്‍നിന്നു മണം പിടിച്ചു 150 മീറ്റര്‍അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പുവരെ ഓടിപ്പോയി നിന്നു. മരിച്ച ഷംസുവിന്റെ പൂര്‍ണമായവിലാസം പോലീസിനു ലഭ്യമായിട്ടില്ല. ഇന്‍ക്വസ്റ്റിനുശേഷംമൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment