കാസര്‍കോട്: 17 കാരിയെ അഞ്ചു മാസം മുമ്പ് ഏഴു പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയയ്ക്കടുത്ത അഡ്യനടുക്ക സ്വദേശിനിയായ 17 കാരിയാണ് പീഡനത്തിനിരയായത്.
മാര്‍ച് 25 ന് ബസ് യാത്രക്കിടയില്‍ കുമ്പളയില്‍ വെച്ച് പരിചയപ്പെട്ട ഒരു യുവാവും അയാളുടെ ആറ് സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ പല ദിവസങ്ങളിലായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. പീഡിപ്പിച്ച യുവാക്കള്‍ അഡ്ക്കസ്ഥലയിലും പരിസരങ്ങളിലും ഉള്ളവരാണെന്നും പരാതിയില്‍ പറയുന്നു.
ബസില്‍ വെച്ച് പരിചയപ്പെട്ട യുവാവ് ആദ്യം കുമ്പളയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റുള്ളവര്‍ക്ക് തന്നെ കാഴ്ച വെച്ചതായും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. പീഡിപ്പിച്ച ആളുകളുടെ പേരു വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ടെങ്കിലും അന്വേഷണത്തിന് തടസമാവുമെന്നതിനാല്‍ അവ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment