പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ന്യൂറോസര്‍ജറി വിഭാഗത്തില്‍ അപൂര്‍വ ശസ്ത്രക്രിയ. അരക്കിലോയിലധികം തൂക്കംവരുന്ന ട്യൂമര്‍ തലച്ചോറില്‍ ബാധിച്ച് അത്യാസന്ന നിലയിലായ 43-കാരനെയാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്.
കണ്ണിന്റെ കാഴ്ചശക്തി നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്താണ് മെനിഞ്ജിയോമ എന്ന ട്യൂമറുണ്ടായത്. കണ്ണിലേക്കുള്ള ഞരമ്പുകളെ ബാധിക്കാറായതിനാല് സര്‍ജറി അത്യധികം സങ്കീര്‍ണവും അപകടകരവുമായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ മൃദുല്ശര്മ പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത തലവേദനയും ഓര്‍മക്കുറവും ബാധിച്ച യുവാവിന് കഴിഞ്ഞ ഒരുമാസമായി തലവേദനയ്ക്കൊപ്പം ഛര്‍ദിയും വന്നുതുടങ്ങി. ഈ ഘട്ടത്തിലാണ് പരിയാരത്ത് 'കാരുണ്യ' സ്കീമില്‍ ചികിത്സയ്ക്കെത്തിയത്. പരിയാരത്ത് നടത്തിയ ടെസ്റ്റിലാണ് ട്യൂമര്‍ കണ്ടെത്തിയത്.

15ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് 18നാണ് എട്ടുമണിക്കൂറിലധികം വേണ്ടിവന്ന ശസ്ത്രക്രിയ നടത്തിയത്.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment