ദുബൈ: പതിനേഴാമത് ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ അവര്ഡിനോടനുബന്ധിച്ച് നല്കുന്ന ഇസ്ലാമിക വ്യക്തിത്വ പുരസ്ക്കാരം ഈജിപിതിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയിലെ ഇമാമായ ഡോ. അഹമ്മദ് മുഹമ്മദ് അല്‍ തയ്യിബിനെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫോറന്‍സിക് സയന്‍സില്‍ ബിരുദവും ഇസ്ലാമിക തത്വ ശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയ ശേഷം ഫ്രാന്‍സില്‍ പോയി ഫ്രഞ്ച് ഭാഷ പഠിക്കുകയും. പിന്നിട് തിരിച്ചെത്തി അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായി ജോലി നോക്കുകയായിരുന്നു. കുറച്ച് കാലം യു.എ.ഇ. യൂണിവേഴ്സിറ്റിയിലും അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു. 2010 മുതല്‍ അല്‍ അസ്ഹര്‍ ഇമാമായി സേവനം ചെയ്യുകയാണ്.
10 ലക്ഷം ദിര്‍ഹമാണ് ഈ പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനമായി ലഭിക്കുന്നത്. ഈ മാസം 29 ന് നടക്കുന്ന സമാപന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി മേധാവിയും ദുബൈ ഭരണാധികാരിയുടെ ഉപദേശകനുമായ ശൈഖ് ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ വ്യക്തമാക്കി.
സംഘാടക സമിതി അംഗങ്ങളായ അഹമ്മദ് സാഹിദ്, ആരിഫ് ജുള്‍ഫാര്‍, റഹീം ഹുസ്സൈന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. പരേതനായ ഇന്ത്യയിലെ പ്രമുഖ പണ്ഡിതനായ മൗലാന അബുല്‍ ഹസ്സന് അലി നദ്വിക്കും ഇ പുരസ്ക്കാരം ലഭിച്ചിരുന്നു. ഇസ്ലാമിനും, മുസ്ലിം സമൂഹത്തിനും നല്കിയ മികച്ച സേവനങ്ങള്‍ കണക്കിലെടുത്താണ് ഈ പുരസ്ക്കാരം നല്‍കുന്നത്.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment