കണ്ണൂര്‍: മുസ്‌ലിം ലീഗിനെയും കേരള കോണ്‍ഗ്രസ്സിനെയും യു.ഡി.എഫില്‍ അടര്‍ത്തിയെടുത്ത് ബദല്‍ സര്‍ക്കാന്‍ രൂപീകരിക്കാന്‍ ഇടതുപക്ഷം അണിയറയില്‍ ശ്രമം തുടങ്ങിയതായി സൂചന. ബദല്‍ സര്‍ക്കാരിന് തങ്ങളിലില്ലെന്ന് ഇടതുപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ച് പറയുമ്പോഴും യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമം തുടരുന്നുണ്ടെന്നാണ് രാപ്പകല്‍ സമരത്തിന്റെ ആറാം ദിനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സി.പി.എം കേന്ദ്ര കമ്മിററി അംഗം ഇ.പി ജയരാജന്‍ നടത്തിയ പ്രസംഗം തെളിയിക്കുന്നത്.
കേരളത്തില്‍ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ ദ്രുവീകരണത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് വരണമെന്ന് ഇ.പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. നടക്കാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഭരണത്തിന് അന്ത്യം കുറിക്കും. കോണ്‍ഗ്രസ്സിന്റെ കൂടെ ഒരു കേന്ദ്രമന്ത്രി സ്ഥാനമോ സംസ്ഥാന മന്ത്രി സ്ഥാനമോ കിട്ടുമെന്ന ധാരണയില്‍ യു.ഡി.എഫ് ഘടക കക്ഷികള്‍ നില്‍ക്കേണ്ടതില്ല.
ഇ.അഹമ്മദിന് ഒരു മന്ത്രി സ്ഥാനം ഉണ്ടാകുമെന്ന പ്രതീക്ഷ മുസ്‌ലിം ലീഗിന് വേണ്ട. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് കേരള കോണ്‍ഗ്രസ്സിന് യഥാര്‍ത്ഥത്തില്‍ ഉളളതെങ്കില്‍ യു.ഡി.എഫ് വിട്ട് ജനപക്ഷത്തേക്ക് വരണം. വ്യക്തി താല്‍പ്പര്യങ്ങള്‍ക്കായാണ് സഞ്ചരിക്കുന്നതെങ്കില്‍, മാണി നിങ്ങളുടെ നാശത്തിന് അത് വഴിവെക്കും. കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണം ശക്തമായികൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് പററിയ അബദ്ധമാണ് യു.ഡി.എഫ് ഭരണമെന്ന് തിരിച്ചറിഞ്ഞ് എല്ലാവരും ഒററക്കെട്ടായി രംഗത്തിറങ്ങുമ്പോള്‍ ഇടതുപക്ഷം പുതിയൊരു ജനപക്ഷമായി മാറുകയാണ്. ഇതോടൊപ്പം ചേരുകയാണ് യു.ഡി.എഫ് ഘടകകക്ഷികള്‍ ചെയ്യേണ്ടത്. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ജയരാജന്‍, എ. പ്രദീപന്‍, പുഴക്കല്‍ വാസുദേവന്‍, യു.ബാബു ഗോപിനാഥ്, വര്‍ക്കി വട്ടപ്പാറ, സുഭാഷ് അയ്യോത്ത് പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment