Latest News

ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യം യുടൂബിലിട്ട ഇന്ത്യക്കാരനെതിരായ കേസ് പിന്‍വലിച്ചു

ദുബൈ: വാഹനം കാറില്‍ തട്ടിയതിന്‍െറ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സ്വദേശി, ഇന്ത്യക്കാരനായ ഡ്രൈവറെ നടുറോഡില്‍ മര്‍ദിക്കുന്നത് ക്യമറയില്‍ പകര്‍ത്തി യുടൂബിലിട്ടയാള്‍ക്കെതിരായ കേസ് പ്രോസിക്യുഷന്‍ പിന്‍വലിച്ചു. 

കേസിലുള്‍പ്പെട്ട രണ്ടു കക്ഷികളും തമ്മില്‍ ധാരണയായതിന്‍െറ അടി്സഥാനത്തില്‍ ഇതുസംബന്ധിച്ച മുഴുവന്‍ കേസും പിന്‍വലിക്കുന്നതായി പബ്ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു. മര്‍ദിച്ച സ്വദേശിയെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായും പ്രോസിക്യൂഷന്‍ പറഞ്ഞു.
ഈ മാസം മൂന്നാംവാരത്തിലാണ് സംഭവം. മര്‍ദന രംഗം യുട്യൂബില്‍ വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് മര്‍ദിച്ചയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ ആവശ്യമുയരുകയും ഉടന്‍ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. 

ഇന്ത്യന്‍ ഡ്രൈവര്‍ ഓടിച്ച വാഹനം തന്‍െറ കാറില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. വാഹനം പിന്തുടര്‍ന്ന ഇയാള്‍ ഡ്രൈവറെ തലയില്‍ ധരിക്കുന്ന ഇഖാല്‍ കൊണ്ട് മര്‍ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇയാള്‍ക്കെതിരെ കേസെടുത്തതോടെ മര്‍ദന ദൃശ്യം ഫോണില്‍ പകര്‍ത്തി യുടൂബിലിട്ടയാള്‍ക്കെതിരെ ഉദ്യോഗസ്ഥന്‍െറ കുടുംബവും പരാതി നല്‍കി. തുടര്‍ന്ന് ഇന്ത്യക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

അക്രമദൃശ്യം പകര്‍ത്തിയ ആള്‍ അറസ്റ്റില്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.