കാഞ്ഞങ്ങാട്: ഉപേക്ഷിക്കപ്പെട്ട രോഗിയായ ഭാര്യയ്ക്കു സ്ത്രീധനമായി വാങ്ങിയ 92 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും തിരിച്ചുനല്‍കാന്‍ കോടതി വിധി. ബേക്കല്‍ ഇല്യാസ് നഗറിലെ സറീന(27)യ്ക്കു നായന്മാര്‍മൂല എര്‍മാളത്തെ വി ഹാരിസ്(33) 71 പവന്‍ സ്വര്‍ണാഭരണവും രണ്ടാം പ്രതിയായ ഭര്‍തൃപിതാവ് ആമുഹാജി(70) 20 പവനും തിരിച്ചുനല്‍കാനാണ് കോടതി വിധി. ഇതിനുപുറമെ സ്ത്രീധനമായി വാങ്ങിയ തുകയും വിവാഹ സമയം നല്‍കിയ വാച്ചിന്റെ വിലയായ 15000 രൂപയും തിരിച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചു.
2005 ജൂലൈ 3നാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ നാസ ഫാത്തിമ എന്ന കുട്ടിയുണ്ട്. വയറ്റില്‍ മുഴ വന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സറീനയ്ക്ക് നട്ടെല്ലില്‍ കാന്‍സര്‍ ബാധിച്ചതായി റിപോര്‍ട്ട് ലഭിച്ചെങ്കിലും സറീനയുടെ വീട്ടുകാരോട് ഇത് മറച്ചുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് അരയ്ക്കു താഴെ സ്വാധീനമില്ലാതായ സറീനയെ മണിപ്പാളിലെ സായിബാവ കാന്‍സര്‍ സെന്ററിലും രണ്ട് വര്‍ഷം മംഗലാപുരത്തെ ഫാ. മുള്ളേഴ്‌സ് ആശുപത്രിയിലും 6 മാസം കാസര്‍കോട് നഴ്‌സിങ് ഹോമിലും ഒരു വര്‍ഷം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലും ചികില്‍സയിലായിരുന്നു. ചികില്‍സയ്ക്കു മാത്രമായി 40 ലക്ഷം രൂപയാണ് ചെലവായത്.
രോഗിയായ ശേഷം സറീനയെ ഹാരിസ് ഉപേക്ഷിക്കുകയായിരുന്നു. വിവാഹവേളയില്‍ ഹാരിസിന് 92 പവന്‍ സ്വര്‍ണവും 5 ലക്ഷം രൂപയുമാണ് സ്ത്രീധനമായി നല്‍കിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച സാഹചര്യത്തില്‍ സറീന കോടതിയെ സമീപിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment