Latest News

റംസാനില്‍ വ്യാജ പിരിവ് വ്യാപകം: മരിച്ച ഭാര്യയുടെ ചികിത്സക്ക് പിരിവിനിറങ്ങിയ ഭര്‍ത്താവും അനുജനും പിടിയില്‍

കണ്ണൂര്‍: വിശുദ്ധ റംസാന്‍ മാസത്തിന്റെ മറവില്‍ വ്യാജ പിരിവുകാര്‍ സജീവമായി.
റംസാനില്‍ ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് എറേ പുണ്യമുളള കാര്യമാണ്. ഇത് മുതലെടുത്താണ് മലബാറില്‍ വ്യാപകമായി വ്യാജ പിരിവുകാര്‍ ഇറങ്ങുന്നത്. മഹല്ല് കമ്മിററികളുടെയും ജനപ്രതിനിധികളുടെ വ്യാജ കത്തുമായി എത്തി വിശ്വാസികളെപ്പററിച്ച് പണം തട്ടുന്ന സംഘം തന്നെ എല്ലാ റംസിനിലും എത്താറുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളാണ് ഇവരുടെ പ്രധാന തട്ടിപ്പ് മേഖല.

മകളുടെ വിവാഹം, ബന്ധുവിന് ഗുരുതരമായ രോഗം എന്നിങ്ങനെ പൊലിപ്പിച്ച കഥകളുമായി വിശ്വാസികളെ ചൂഷണം ചെയ്യുകയാണ് ഇവരുടെ പതിവ്. കൂടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും പളളികളുടെയും യതീംഖാനകളുടെയും വ്യാജ രസീതും ഫോട്ടോകളുമായി പണം തട്ടുന്ന റാക്കററുകളും റംസാന്‍ ആരംഭിച്ചതോടെ മലബാറിലെത്തിയിട്ടുണ്ട്.
ഇങ്ങിനെ തട്ടിപ്പ് നടത്തുന്ന സഹോദരങ്ങളെ കഴിഞ്ഞ ദിവസം തലശേരിയില്‍ നാട്ടുകാര്‍ പടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുണ്ടായി.

എട്ട് വര്‍ഷം മുമ്പ് രക്താര്‍ബുദം ബാധിച്ച് മരിച്ച ഭാര്യയെ ചികിത്സിക്കാനെന്ന വ്യാജേന പണപ്പിരിവ് നടത്തിയ മധ്യവയസ്‌കനെയും അനുജനെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കൂത്തുപറമ്പ മൂര്യാടെ മീത്തലെ പീടികയില്‍ സലിം (56), അനുജന്‍ ഫയാസ് (42) എന്നിവരെയാണ് തലശേരി ടൗണിലെ ബീവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി മടങ്ങവേ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്.

ഇവരുടെ കയ്യില്‍ നിന്നും സലീമിന്റെ ഭാര്യക്ക് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മഹല്ല് കമ്മിറ്റി നല്‍കിയ കത്തും തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ സ്ത്രീയെ പ്രവേശിപ്പിച്ചതിന്റെ രേഖകളും മറ്റും പിടിച്ചെടുത്തു. 2005ല്‍ സലിമിന്റെ ഭാര്യ രക്താര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ മരണമടഞ്ഞിരുന്നു. മരിക്കും മുമ്പ് അവരെ സഹായിക്കാന്‍ പള്ളി കമ്മിറ്റി നല്‍കിയ കത്തിലും മറ്റും തീയതി വെട്ടിത്തിരുത്തി 2013 എന്നാക്കിയശേഷമാണ് കഴിഞ്ഞ കുറേ നാളുകളായി വ്യാപക പിരിവ് നടത്തുന്നത്.

റംസാന്‍ മാസമായതിനാല്‍ മനസറിഞ്ഞ് പിരിവ് നല്‍കിവര്‍ തന്നെ പിന്നീട് ഇവരെ മദ്യശാലക്ക് മുന്നില്‍ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വെളിവായത്. എസ്.ഐ: എം.വി. ആസാദിന്റെ നേതൃത്വത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഭാര്യയുടെ മരണ ശേഷം സലിം നാറാത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വര്‍ഷങ്ങളായി അവിടെ താമസമാണ്.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.