തളിപ്പറമ്പ: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് തളിപ്പറമ്പ പോലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്.ഐ.ആറും തുടരന്വേഷണവും ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്‌തു. കേസില്‍ ഒന്നാം പ്രതിയായ തളിപ്പറമ്പിലെ സി.പി. സലീമിന്റെ ഹരജിയിലാണ് ജസ്റ്റിസ് വി.കെ. മോഹനന്‍ സ്റ്റേ ചെയ്‌തത്.
രണ്ടാം പ്രതിയായ അഡ്വ. നിക്കോളസ് ജോസഫിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 22-ാം സാക്ഷി പി.പി. അബു, 23-ാം സാക്ഷി മുഹമ്മദ് സാബിര്‍ എന്നിവരുടെ മൊഴി പ്രകാരമാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ എന്നിവരെ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്‌തിരുന്നത്. ഷുക്കൂറിന്റെ ജീവന്‍ അപകടത്തിലാണെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ സാബിറും അബുവും പോലീസിനോടോ മറ്റാരോടെങ്കിലുമോ പറഞ്ഞിരുന്നുവെങ്കില്‍ ഷുക്കൂറിനെ രക്ഷിക്കാമായിരുന്നുവെന്നും അതുകൊണ്ട് ഇരുവര്‍ക്കുമെതിരെ മരണത്തിനുത്തരവാദികളെന്ന നിലയില്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മോറാഴയിലെ നന്ദനന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തിരുന്നു.
ഇങ്ങനെയൊരു മൊഴി തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഇതോടെ ഇരുവരും കോടതിയില്‍ സത്യവാങ്ങ്‌മൂലം നല്‍കി. ഇതോടെയാണ് സലീമിനും പ്രതി ഭാഗം അഭിഭാഷകനായ നിക്കോളസ് ജോസഫിനും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തത്.
സാക്ഷിയെ തട്ടിക്കൊണ്ടുപോയി പ്രതികള്‍ക്കനുകൂലമായി മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്. ഈ കേസിന്റെ എഫ്.ഐ.ആറും തുടരന്വേഷണവുമാണ് ഹൈക്കോടതി തടഞ്ഞത്. സലിമിന് വേണ്ടി അഭിഭാഷകരായ ഗ്രേഷ്യസ് കുര്യാക്കോസ്, പി. നാരായണന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി.
അതേസമയം ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി. രാജേഷിനും എതിരെ 118-ാം വകുപ്പ് പ്രകാരം എടുത്ത കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി തിങ്കളാഴ്‌ച കോടതി പരിഗണിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment