Latest News

ദുബൈ കെ.എം.സി.സിയുടെ ബൈത്തുറഹ്മ പദ്ധതിക്ക് ബദിയഡുക്കയില്‍ തുടക്കം


കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്ന ദുബൈ കെ.എം.സി.സിയുടെ ഭവന പദ്ധതികള്‍ കര്‍മ്മ പഥത്തിലേക്ക് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി സംസ്ഥാനത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന ഭവന പദ്ധതി(ബൈത്തുറഹ്മ)യുടെ ഭാഗമായി കാസര്‍കോട് മണ്ഡലത്തില്‍ എട്ടുകുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ പ്രവൃത്തി ബദിയഡുക്ക പഞ്ചായത്തില്‍ തുടക്കം കുറിച്ചു.

ബദിയഡുക്കയില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് എല്‍.എ.മഹ്മൂദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പ്രവൃത്തിയുടെ ആദ്യഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് മണ്ഡലം കമ്മിറ്റി മുഖേന ബദിയഡുക്ക പഞ്ചായത്തിനെ ഏല്‍പ്പിച്ചു. കെ.എം.സി.സിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും സമൂഹത്തിനും സമുദായത്തിനും മുതല്‍കൂട്ടാണെന്നും ചെര്‍ക്കളം പറഞ്ഞു.
വര്‍ഷങ്ങളായി ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി നല്‍കിവരുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ അര്‍ഹരായവരെ കണ്ടെത്തുന്നതിലും സന്ദര്‍ഭത്തിനൊത്ത് ഇടപെടുന്നതിനും കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് ജില്ലാ ട്രഷര്‍ എ.അബ്ദുല്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു.
എട്ടു ഓട്ടോറിക്ഷകളും നൂറോളം തയ്യില്‍ മെഷിനുകളും, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്നതിനും വിദ്യഭ്യാസ ചിക്തിസ സഹായങ്ങളും ഗള്‍ഫില്‍ നിന്ന് സര്‍വ്വതും നഷ്ടപ്പെട്ട് തിരിച്ചെത്താന്‍ സാധിക്കാത്തവര്‍ക്കുള്ള സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണെന്ന് ചടങ്ങില്‍ സംസാരിച്ച എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ് പറഞ്ഞു. 

കെ.ടി.അബ്ദുല്ല ഫൈസി പ്രാര്‍ത്ഥന നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളായ ഇ.അബൂബക്കര്‍ ഹാജി, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ പട്‌ള, യൂത്ത്‌ലീഗ് നേതാക്കളായ കെ.അബ്ദുല്ലക്കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മാഹിന്‍ കേളോട്ട്, ബദറുദ്ദീന്‍ താഷിം, കെ.എം.സി.സി നേതാക്കളായ അസൈനാര്‍ ബീജന്തടുക്ക, ടി.ആര്‍. ഹനീഫ് മേല്‍പ്പറമ്പ്, ഷാഫി കീഴൂര്‍, സുബൈര്‍, മൊയ്തീന്‍, കെ.അബ്ദുല്‍ റഹ്മാന്‍, എ.എസ്.അഹമ്മദ്, അബ്ദുല്ല ചാല്‍ക്കര, കെ.എസ്.മുഹമ്മദ്, അന്‍വര്‍ ഓസോണ്‍, ഹൈദര്‍ കടുപ്പംകുഴി, റഫീഖ് കേളോട്ട്, ഹമീദ് പള്ളത്തടുക്ക, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, സക്കീര്‍ ബദിയഡുക്ക, നവാസ് കുഞ്ചാര്‍, കബീര്‍ കോളിയഡുക്കം, സലിം ചേരങ്കൈ പ്രസംഗിച്ചു.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ബൈത്തുറഹ്മ ഭവന പദ്ധതിയുടെ ആദ്യഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മുഖേന ബദിയഡുക്ക പഞ്ചായത്തിനെ ഏല്‍പ്പിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.