Latest News

പൂച്ചക്കാട് ഓട്ടോറിക്ഷയില്‍ കാറിടിച്ച് അഞ്ചുവയസ്സുകാരന്‍ മരിച്ചു


പൂച്ചക്കാട്: പൂച്ചക്കാട് തെക്കുപുറത്ത് കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് അഞ്ചു
വയസ്സുകാരന്‍ മരിച്ചു. നാണിക്കടവിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അഹമ്മദ് ഹുസൈന്‍ (5) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45ഓടെ പൂച്ചക്കാട് തെക്കുപുറം പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. മുഹമ്മദ് കുഞ്ഞിയോടൊപ്പം കെ.എല്‍.60 ഇ 4150 നമ്പറുള്ള ഓട്ടോറിക്ഷയില്‍ പൂച്ചക്കാട് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. പിറകില്‍ വന്ന കെ. എല്‍. 60 സി 5916 ഷിഫ്റ്റ് കാര്‍ ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഹുസ്സൈന്‍ സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മുഹമ്മദ്കുഞ്ഞിയെയും ഓട്ടോഡ്രൈവര്‍ രാവണീശ്വരത്തെ പ്രമോദ് (31)നെയും പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആയിഷത്ത് കുബ്‌റയാണ് ഹുസ്സൈന്റെ ഏകസഹോദരി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Autoriksha, Shiftcar, Kanhangad, Poochakkad

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.