കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത നവീകരണ പ്രവൃത്തി തുടങ്ങി. ചളിയംങ്കോട് നിര്‍മിക്കുന്ന പാലത്തിനായുള്ള മണ്ണുപരിശോധനയാണ് ബുധനാഴ്ച മുതലാണ് തുടങ്ങിയത്. ചളിയങ്കോട് നിലവില്‍ കുത്തനെയുള്ള ഇറക്കവും കയറ്റവും ഒഴിവാക്കാന്‍ 152 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മ്മിക്കും.
ആറു തൂണുകളിലായി ഏഴു സ്പാനുകള്‍ കൊണ്ടാണ് പാലം നിര്‍മിക്കുക. തൂണുകള്‍ നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണുപിശോധനയാണ് തുടങ്ങിയിരിക്കുന്നത്. മഴയുടെ ശക്തി കുറയുന്നതോടെ ജൂലായ് അവസാനം നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രോജക്ട് മാനേജര്‍ കെ.വി.രഘുനാഥ് പറഞ്ഞു.
ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പി.പ്രോജക്ട് മാനേജ്‌മെന്റ് വിഭാഗവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കാസര്‍കോട് ചന്ദ്രഗിരി ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാത വരെയുള്ള 27.75 കിലോമീറ്റര്‍ റോഡാണ് 133 കോടി രൂപ ചെലവിട്ട് നവീകരിക്കുന്നത്. ഇതിനായി 13 ഹെക്ടര്‍ പൊന്നും വിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു.
രണ്ടുഭാഗത്തേക്കുമായി ഏഴുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കും. അതിന്റെ രണ്ടു ഭാഗത്തും ഒന്നരമീറ്റര്‍ വീതം വീതിയില്‍ ചെറുവാഹനങ്ങള്‍ക്കുള്ള റോഡുണ്ടാകും. പ്രധാന ടൗണുകളില്‍ കോണ്‍ക്രീറ്റ് ഓടയും 2.5 മീറ്റര്‍ വീതിയില്‍ കൈവരിയോടെയുള്ള നടപ്പാതയും നിര്‍മ്മിക്കും.
ചളിയങ്കോട് മേഖലയിലെ മണ്ണിടിച്ചില്‍ തടയാന്‍ ഭിത്തി പണിയും. വിവിധ സ്ഥലങ്ങളിലായി 22 ബസ്‌ബേകള്‍ നിര്‍മ്മിക്കും. ചിത്താരി പുഴയ്ക്ക് പടിഞ്ഞാറായി പുതിയ പാലം പണിയും.
മഴ തുടങ്ങിയതോടെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. താത്കാലിക അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കാനുള്ളനടപടി തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment