കാസര്‍കോട്: വൈകല്യബാധിതരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട് ജില്ലാപഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അതിജീവനം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി കരുണാകരന്‍ എം പി രണ്ടാംഘട്ട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്വംയപര്യാപ്തത ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി അനുവദിച്ച പെട്ടിക്കടകളുടെ താക്കോല്‍ദാനം അദ്ദേഹം നിര്‍വ്വഹിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെ വിഭിന്നശേഷിയുളളവരുടെ പുനരധിവാസത്തിന് തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് എം പി പറഞ്ഞു.
കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സഹായ ഉപകരണങ്ങളായ ടോക്കിംഗ് കമ്പ്യൂട്ടറുകളുടെ വിതരണം എം എല്‍ എമാരായ പി ബി അബ്ദുള്‍റസാഖ്, കെ കുഞ്ഞിരാമന്‍(ഉദുമ), സംസ്ഥാന വികലാംഗ ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുളള എന്നിവര്‍ നിര്‍വ്വഹിച്ചു.
കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സഹായ ഉപകരണങ്ങളായ ടോക്കിംഗ് കമ്പ്യൂട്ടറുകളുടെ വിതരണം എം എല്‍ എമാരായ പി ബി അബ്ദുള്‍റസാഖ്, കെ കുഞ്ഞിരാമന്‍(ഉദുമ), സംസ്ഥാന വികലാംഗ ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുളള എന്നിവര്‍ നിര്‍വ്വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, കാസര്‍കോട് മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആയിഷത്ത് റുമൈസ റഫീഖ്, ബ്ലോക്കുപഞ്ചായത്ത് പ്രസിഡണ്ടുമാരായ മുംതാസ് ഷുക്കൂര്‍(കാസര്‍കോട്) മുംതാസ് സമീറ (മഞ്ചേശ്വരം) എ കൃഷ്ണന്‍ (കാഞ്ഞങ്ങാട്) ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മമതാദിവാകര്‍, കെ സുജാത, പി ജനാര്‍ദ്ദനന്‍,ഓമനാ രാമചന്ദ്രന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു, ഡെപ്യൂട്ടി കളക്ടര്‍മാരായ പി കെ സുധീര്‍ ബാബു, എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി കെ സോമന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാകളക്ടര്‍ സ്വാഗതവും എന്‍ പി ആര്‍ പി ഡി ജില്ലാ കോര്‍ഡിനേറ്റര്‍ എസ് നസീം നന്ദിയും പറഞ്ഞു. വിഭിന്ന ശേഷിയുളള 30 പേര്‍ക്കാണ് പെട്ടിക്കടകള്‍ ആദ്യഘട്ടത്തില്‍ അനുവദിച്ചത്. 89 ടോക്കിംഗ് കമ്പ്യൂട്ടറുകളും ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സംസ്ഥാന വികലാംഗ കോര്‍പ്പറേഷനാണ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഏജന്‍സി. ജില്ലാപഞ്ചായത്തിന്റേതുള്‍പ്പെടെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുളള പദ്ധതി വിഹിതവും കേന്ദ്ര പ്രോജക്ട് വിഹിതവും ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഉപകരണങ്ങള്‍ പുനരധിവാസ കേന്ദ്രം, കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ എന്നിങ്ങനെ സമഗ്ര പദ്ധതിയാണ് അതിജീവനത്തില്‍ നടപ്പാക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News








No comments:
Post a Comment