ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.യിലെത്തിയ മുന്‍ മന്ത്രിയും സിഡ്‌കോ ചെയര്മാനുമായ സി.ടി. അഹമ്മദ് അലി മുഖ്യാതിഥിയായി പങ്കെടുത്തു. കലുഷിതമായ കാസര്‍കോടന്‍ സാഹചര്യങ്ങള്‍ക്കറുതി വരുത്താന്‍ ഇത്തരം കൂട്ടായ്മകള്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ മനസ്സുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ചതും, മതം ജയിക്കാനുള്ളതാണന്ന് തെറ്റിദ്ധരിക്കുകയും ചെയ്ത വര്‍ത്തമാനകാല യുവാക്കള്‍ക്കിടയില്‍ കെ.സി.എഫും, കാസ്രോട്ടാര്‍ ഗ്രൂപ്പും സ്‌നേഹത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും വേറിട്ട ശബ്ദമായി മാറണമെന്നും സി.ടി. അഹമ്മദ് അലി ഉണര്‍ത്തി .
ഇഫ്താര്‍ മീറ്റും രണ്ടാം വാര്ഷിക ജനറല്‍ ബോഡിയും പ്രമുഖ വ്യവസായി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ജീവ കാരുണ്യ രംഗത്ത് കെ.സി.എഫ് ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണന്ന് അദ്ദേഹം പറഞ്ഞു. കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് രൂപം നല്കിയ നിര്‍ധന കുടുംബത്തിനു വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു. എഴര ലക്ഷം രൂപ ചിലവില്‍ നീലേശ്വരത്തെ ഒരു കുടുംബത്തിനു കെ.സി.എഫ് നല്കുന്ന വീടിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന മിനുക്ക് പണികള്‍ നടന്നു വരികയാണ്.
പരിപാടിയില്‍ ഗഫൂര്‍ ബേക്കല്‍ അധ്യക്ഷത വഹിച്ചു. ഹനീഫ് കല്‍മട്ട, ബഷീര്‍ മാളികയില്‍, ഡോ: ഇസ്മായില്‍ മൊഗ്രാല്‍, ഡോ: റഹീം പൂച്ചക്കാട്, ഖാദര്‍ ഉളുവാര്‍, ആബിദ് ബാഷ, ഷമീം ബേക്കല്‍, മുനി ഉര്‍മി, മനാഫ് പടന്ന, താത്തു തല്‍ഹത്ത്, നസീം മച്ചുമൊഗര്‍, സിദ്ധീഖ് മാട്ട, ഷാ ബന്തിയോട്, മര്‍ഹബ ചാടേക്കാല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹാഫിസ് മുഹമ്മദ് സലിം പ്രാര്‍ഥനയും അസ്ഹറുദ്ദീന്‍ ഖിറാഅത്തും നടത്തി. നൌസു കെ. എം. വാര്‍ഷിക റിപ്പോര്ട്ട് അവതരിപ്പിച്ചു. സാബിത്ത് പള്ളിക്കാല്‍ രചിച്ച കെ.സി.എഫ് കവിത ഹാരിസ് മുഹമ്മദ് അവതരിപ്പിച്ചു. റംസാന്‍ ക്വിസ് മത്സരത്തില്‍ വിജയിച്ച ബദറുദ്ധീന്‍ ചിത്താരിക്കുള്ള പുരസ്‌കാരം സി.ട്ടി. അഹമ്മദ് അലി സമ്മാനിച്ചു. ജലാല്‍ തായല്‍ സ്വാഗതവും, നൗഫല്‍ സി.എച്ച് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News











No comments:
Post a Comment