ഉദുമ: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക, അഴിമതി തടയുക, മീറററിന്റെ പേരിലുളള പീഡനം അവസാനിപ്പിക്കുക, ഷെയര്‍ ടാക്‌സി സര്‍വ്വീസ് നടപ്പാക്കാനുളള നീക്കം ഉപേക്ഷിക്കുക, വാഹന പെരുപ്പം തടയുക, പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക, കളള ടാക്‌സികള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ഉദുമ ഏരിയ കമ്മിററിയുടെ നേതൃത്വത്തില്‍ ഉദുമ സബ്ബ് റജി്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി കാററാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി.വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി. നാരായണന്‍, പി.വി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ച്. ഏരിയ സെക്രട്ടറി പി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
മാര്‍ച്ചിന് ഗോപി കുററിക്കോല്‍, മധു തോരോത്ത്, മോഹനന്‍ പാലക്കുന്ന്, നാരായണന്‍ ഉദുമ, സുരേഷ് , മാധവന്‍.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
മാര്‍ച്ചിന് ഗോപി കുററിക്കോല്‍, മധു തോരോത്ത്, മോഹനന്‍ പാലക്കുന്ന്, നാരായണന്‍ ഉദുമ, സുരേഷ് , മാധവന്‍.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment