ദോഹ: ഇഫ്താറിന്റെ സമയത്ത് ഉള്‍പ്പെടെ വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നോമ്പ് തുറക്കാന്‍ വേഗത്തില്‍ പോകുന്നവര്‍ക്ക് വഴിയരികില്‍ ഈ വര്‍ഷവും വെള്ളവും ഈത്തപ്പഴവും മന്ത്രാലയം വിതരണം ചെയ്യുന്നുണ്ട്. നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ കാത്തിരിക്കുന്നു, അവരുടെ അടുക്കലേക്ക് സുരക്ഷിതമായി എത്തുക എന്നാണ് മന്ത്രാലയം വേഗത്തില്‍ വാഹനമോടിക്കുന്നവരോട് നല്കുന്ന ഉപദേശം.
ഇരുപതിനായിരത്തിലേറെ കിറ്റുകളാണ് ആഭ്യന്തര മന്ത്രാലയം റോഡുകളില്‍ വിതരണം ചെയ്യുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങലായ ട്രാഫിക്ക്, അല്‍ ഫസ്അ, കാപിറ്റല്‍, ദുഖാന്‍ തുടങ്ങിയ കമ്മ്യൂണിറ്റി പൊലിസിംഗ് വിഭാഗങ്ങള്‍, റയ്യാന്‍ സുരക്ഷാ വിഭാഗം എന്നിവയാണ് തങ്ങളുടെ പരിധിയിലും ദോഹയിലെ പ്രധാന റോഡുകളിലും കോര്‍ണിഷിലും നോമ്പുതുറ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ഈത്തപ്പഴത്തോടൊപ്പം റംസാന്‍ മുബാറക്ക് കൈമാറിയും പൊലീസ് വിഭാഗം വാഹന യാത്രക്കാര്‍ക്ക് ആശംസ നേരും. ഒപ്പം വാഹനം സുരക്ഷിതമായി ഓടിക്കാനുള്ള ഉപദേശവും നല്കും. ചില സമയങ്ങളില്‍ അമതി വേഗത ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും പലപ്പോഴും അപകടത്തിന് കാരണമാകുന്നതായും പൊലീസ് വിഭാഗം വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കും.
എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്, എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗങ്ങളും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഈത്തപ്പഴവും വെള്ളവും നല്കുന്നുണ്ട്. ഇഫ്താര്‍ കിറ്റില്‍ ഗതാഗത അച്ചടക്കത്തെ കുറിച്ചുള്ള വിവരങ്ങളും അടക്കം ചെയ്തിട്ടുണ്ട്. റംസാനില്‍ മുഴുവന്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment