കൊട്ടാരക്കര: അയൽക്കാരിയുടെ നഗ്നചിത്രങ്ങളും കിടപ്പറദൃശ്യങ്ങളും പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന കേസിൽ കൊട്ടാരക്കര പള്ളിക്കൽ ഷീജാഭവനത്തിൽ ഷിനുവിനെ(24) കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തു.
2010ൽ അയൽപക്കത്തുള്ള യുവതിയുടെ കുളിമുറിയിലും കിടപ്പുമുറിയിലും പെൻകാമറവച്ചാണ് ഷിനു ദൃശ്യങ്ങൾ പകർത്തിയത്. ഇത് ലാപ്ടോപ്പിലാക്കി യുവതിയെ കാണിച്ച് ഇന്റർനെറ്റുവഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
എന്നാൽ അടുത്ത് ഷിനുവിന്റെ വിവാഹം നടക്കാനിരിക്കെ അത് മുടക്കാനുള്ള തന്ത്രമാണ് പീഡനക്കഥയെന്ന് ബന്ധുക്കൾ പറഞ്ഞു. കന്പ്യൂട്ടർ വിദഗ്ധനായ ഇയാൾ ഒരു പ്രിന്റിംഗ് സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷിനുവിനെ റിമാന്റുചെയ്തു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment