ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപമാനിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
സോളാർ കേസിലെ പ്രതി സരിതാ നായരുടെയും വെള്ളാപ്പള്ളിയുടെയും ചിത്രം മോർഫ് ചെയ്ത് പ്രദർശിപ്പിച്ചത് പുലിവാലാകുമെന്ന് കണ്ടപ്പോൾ മറ്റാരെയോ രക്ഷിക്കാനാണ് ചെങ്ങന്നൂർ സ്വദേശിയായ ഡി.വൈ.എഫ്.ഐക്കാരൻ മാപ്പപേക്ഷയുമായി രംഗത്തെത്തിയതെന്ന് പൊലീസ് കരുതുന്നു.
ചേർത്തല ഡിവൈ.എസ്.പി എം.ജി. ലാലിന്റെ നേതൃത്വത്തിൽ മാരാരിക്കുളം സി.ഐ വി. സുഭാഷ് ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കവേയാണ് കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കുറ്റം ഏറ്റുപറഞ്ഞത്. 'വി ഹേറ്റ് മനോരമ (മനോരോഗി') എന്ന ഗ്രൂപ്പിന്റെ പേരിൽ പോസ്റ്റ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. വെള്ളാപ്പള്ളി മാരാരിക്കുളം പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് ഐ.ടി ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വെള്ളാപ്പള്ളിയെ നേരിൽക്കണ്ട് മാപ്പിരന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കഴിഞ്ഞദിവസം ഉച്ചയോടെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയ ഡിവൈ.എസ്.പിയും സംഘവും പരാതിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് സൈബർസെൽ നടത്തുന്ന അന്വേഷണത്തിനു ശേഷമേ പ്രതികൾക്കെതിരെ കേസെടുക്കൂ എന്ന് ഡിവൈ.എസ്.പി പറഞ്ഞു.
കുറ്റക്കാരനായ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment