Latest News

സബ്‌ രജിസ്ട്രാർ ഓഫീസ് സേവന നിരക്കുകൾ കുത്തനെ കൂട്ടി

തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകൾവഴി പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് നാലു മുതൽ പത്തിരട്ടിവരെ വർദ്ധിപ്പിച്ചു. ബാധ്യതാ സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫീസ് ഒരു രൂപയായിരുന്നത് പത്ത് രൂപയായി വർദ്ധിപ്പിച്ചു. അഞ്ച് മുതൽ 30 വർഷം വരെയുള്ള ബാധ്യതാ സർട്ടിഫിക്കറ്റിനുള്ള ഫീസ് 30 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തി. ദത്തെടുപ്പ് ആധാര ഫീസ് 1000 രൂപയാക്കി. ആധാരങ്ങളുടെ പകർപ്പെടുക്കാൻ ഇനി 100 വാക്കിന് 200 രൂപ നൽകണം.

ആധാരം റദ്ദ് ചെയ്യാനുള്ള ഫീസ് 50 രൂപയിൽ നിന്ന് 200 രൂപയായും പ്രമാണത്തിന്റെ ഡ്യൂപ്ലിക്കേറ്റ് അസൽ പ്രമാണത്തോടൊപ്പം രജിസ്റ്റർ ചെയ്യാനുള്ള ഫീസ് 25ൽ നിന്ന് 200 രൂപയായും ഉയർത്തി. ഇതുവഴി സർക്കാരിന് നികുതിയിതര വരുമാനമായി 100 കോടി രൂപ ലഭിക്കും. 

പലതിനും 15 മുതൽ 20 വരെ വർഷങ്ങൾക്ക് ശേഷമാണ് ഫീസ് കൂട്ടുന്നത്. സംസ്ഥാനത്തെ 311 സബ് രജിസ്ട്രാർ ഓഫീസുകളിലെയും വിവരങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായാണ് നിരക്കുകൾ കുത്തനെ കൂട്ടിയത്. രജിസ്ട്രേഷൻ മേഖലയിൽ നിന്ന് 100 കോടി രൂപ ഫീസ് വർദ്ധനയിലൂടെ സമാഹരിക്കുമെന്ന് മന്ത്രി കെ.എം. മാണി ബഡ്ജറ്റിൽ പറഞ്ഞിരുന്നു. 

ഇതു പ്രകാരം രജിസ്ട്രേഷൻ വകുപ്പ് ശുപാർശ തയ്യാറാക്കി ധനവകുപ്പിന് കൈമാറിയത് അംഗീകരിച്ചാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.