കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടി.ടി.ഇയെ റെയിൽവെ പൊലീസ് പിടികൂടി. മംഗള എക്‌സ്‌പ്രസിലെ ട്രെയിൻ ടിക്കറ്റ് എക്‌സാമിനർ വടകര എടച്ചേരി ചെമ്പരത്തി ഹൗസിൽ രാജനെയാണ് (46) അറസ്റ്റുചെയ്തത്. കോട്ടയം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് നടപടി.
മഹാരാഷ്ട്രയിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രാമദ്ധ്യേ എസ്-7 കോച്ചിൽ ഉറങ്ങുന്പോൾ കാസർകോട്ടുവച്ച് ഞായറാഴ്ച പുലർച്ചെ 4മണിയോടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് യുവതി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനു പരാതി നൽകിയത്. ഇതനുസരിച്ച് ഉച്ചയോടെ ടി.ടി.ഇയെ പിടികൂടുകയായിരുന്നു. സഹപ്രവർത്തകരോടൊപ്പമാണ് യുവതി ട്രെയിനിൽ യാത്ര ചെയ്തത്. കണ്ണൂർ റെയിൽവേ പൊലീസ് കേസ് കാസർകോട് റെയിൽവേ പൊലീസിനു കൈമാറി.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment