നെടുമ്പാശേരി: പെണ്‍വേഷം കെട്ടി കൊച്ചി വിമാനത്താവളത്തില്‍ ഗള്‍ഫില്‍നിന്നു വന്ന സുഹൃത്തിനെ സ്വീകരിക്കാനെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ ദേശാഭിമാനി റോഡില്‍ തുണ്ടിപ്പറമ്പില്‍ വീട്ടില്‍ എം.ബി. അഫ്‌സല്‍രാജ് (26) ആണു കുടുങ്ങിയത്. ഇയാള്‍പര്‍ദയിട്ടാണു നാട്ടിലെ സുഹൃത്തുക്കളോടൊപ്പം വന്നത്.
ഗള്‍ഫില്‍നിന്നെത്തുന്ന സുഹൃത്ത് അബുവിനെ സ്വീകരിക്കാനെത്തിയപ്പോള്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണത്രെ പെണ്‍വേഷം കെട്ടിയത്. സുഹൃത്തിനെ കബളിപ്പിക്കാനായിരുന്നത്രേ ഈ പൊടിക്കൈ. ഇവര്‍ വിമാനത്താവളത്തില്‍വച്ചു പരസ്യമായി ചുംബിച്ചതു സിഐഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടു.
കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി വരുന്നതിനാല്‍ സുരക്ഷാസംവിധാനം ശക്തമായിരുന്നു. പരിശോധനയില്‍ യുവാവാ ണെന്നു ബോധ്യപ്പെട്ടപ്പോള്‍ അറസ്റ്റ് ചെയ്തു. ആള്‍മാറാട്ടത്തിനു കേസെടുത്തു ജാമ്യത്തില്‍ വിട്ടയച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment