കൊച്ചി: സോളാര്‍ വിവാദത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ പൊട്ടിത്തെറി. ആഭ്യന്തര മന്ത്രി സ്ഥാനമൊഴിയണമെന്നുവരെ ആവശ്യമുയര്‍ന്ന യോഗത്തില്‍ തിരുവഞ്ചൂരിന്‍െറ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും കളങ്കമുണ്ടാക്കിയെന്ന രൂക്ഷ വിമര്‍ശവും ഉയര്‍ന്നു.
പൊലീസിനെ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തരമന്ത്രി ദയനീയ പരാജയമാണെന്നുവരെ ചിലര്‍ ചൂണ്ടിക്കാട്ടി. പൊലീസിന്‍െറ തലപ്പത്ത് അടിയന്തരമായി അഴിച്ചുപണി വേണമെന്നും യോഗം നിര്‍ദേശിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, കൊല്ലം ജില്ലകളിലെ പൊലീസിനെതിരെയായിരുന്നു നേതാക്കളുടെ രോഷമേറെ. ഈ ജില്ലകളില്‍ നിലവിലെ പൊലീസ് സംവിധാനത്തില്‍ അഴിച്ചുപണി വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് രേഖാമൂലം പരാതി നല്‍കാനും യോഗം തീരുമാനിച്ചു.
എറണാകുളം ഡി.സി.സി ഓഫിസില്‍ അഖിലേന്ത്യാ സെക്രട്ടറി കെ.എസ് അര്‍ധനാരി പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ചാണ്ടി ഉമ്മന്‍ ദല്‍ഹിയിലായതിനാല്‍ യോഗത്തില്‍ എത്തിയിരുന്നില്ല.
സോളാര്‍ വിവാദം പാര്‍ട്ടി നേരിട്ട് അന്വേഷിക്കണമെന്നും ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാനുളള ശ്രമം അഖിലേന്ത്യ സെക്രട്ടറി ഇടപെട്ട് തടഞ്ഞു. കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രനെതിരെ പ്രസ്താവന നടത്തിയ തിരുവഞ്ചൂര്‍ മനോവിഭ്രാന്തിയുള്ളതു പോലെ പെരുമാറുന്നുവെന്ന കടുത്ത വിമര്‍ശവും ഐ ഗ്രൂപ്പ് ഉന്നയിച്ചു.
മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന അദ്ഭുതകരമാണെന്നും ശാലു മേനോന്‍െറ കിടപ്പുമുറിയില്‍ ഇരിക്കുന്ന കേന്ദ്രമന്ത്രിയുടെ പടം പുറത്തുവന്നത് അപഹാസ്യമായെന്നും വിമര്‍ശമുയര്‍ന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ്, ലുസൂര്‍, ആദംമുല്‍സി, ഷെറിന്‍ വര്‍ഗീസ്, രാജേഷ് കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment