ദുബൈ: ഫേസ്ബുക്കിലുടെ സഹോദരിയെ അപമാനിച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്ക് 15 വര്‍ഷം ജയില്‍ശിക്ഷ നല്‍കാന്‍ ദുബൈ ക്രിമിനല്‍ കോടതി വിധിച്ചു. കൊല്ലം കൊട്ടിയം കാക്കോട്മൂല സ്വദേശി കുന്ന്‌വില്ലയില്‍ ക്ലിഫ്റ്റണ്‍ ആന്‍ഡേഴ്‌സണ്‍ (27)ആണ് പ്രതി.
ഡെല്‍ജോ ജോലി ചെയ്യുന്ന ദുബൈയിലെ ജാഫിലിയ്യയിലുള്ള എക്‌സ്‌ക്ലൂസീവ് ഹോട്ടലിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് ഏരിയയിലാണു കൊലപാതകം നടന്നത്. ഇതിനുശേഷം പ്രതി ദുബൈ വിമാനത്താവളം വഴി എമിറേറ്റ്‌സ് വിമാനത്തില്‍ നാട്ടിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ദുബൈ പോലിസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 30നാണു സംഭവം. സംഭവം നടന്ന ഹോട്ടലില്‍ ജൂനിയര്‍ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്നു ഡെല്‍ജോ. ഡെല്‍ജോയുടെ ശരീരത്തില്‍ 28 മുറിവുള്ളതായി ഫോറന്‍സിക് വിദഗ്ധന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പ്രതിയും സഹോദരിയും കൊല്ലപ്പെട്ട ഡെല്‍ജോയും തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്നു. സഹോദരിയെ അപമാനിച്ചതിന് കേരള പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാതെ വിട്ടയച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ദുബൈ പോലിസ് വ്യക്തമാക്കി. കൊലപാതകം മനപ്പൂര്‍വമായിരുന്നില്ലെന്നും വാക്തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നും പ്രതി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
സഹോദരിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്നാരോപിച്ച് തൃശൂര്‍ ചീയാരം നെല്ലിശ്ശേരി വീട്ടില്‍ ഡെല്‍ജോ ഡേവിസിനെ(30)യാണ് പ്രതി കൊലപ്പെടുത്തിയത്.
ഡെല്‍ജോ ജോലി ചെയ്യുന്ന ദുബൈയിലെ ജാഫിലിയ്യയിലുള്ള എക്‌സ്‌ക്ലൂസീവ് ഹോട്ടലിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് ഏരിയയിലാണു കൊലപാതകം നടന്നത്. ഇതിനുശേഷം പ്രതി ദുബൈ വിമാനത്താവളം വഴി എമിറേറ്റ്‌സ് വിമാനത്തില്‍ നാട്ടിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ദുബൈ പോലിസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 30നാണു സംഭവം. സംഭവം നടന്ന ഹോട്ടലില്‍ ജൂനിയര്‍ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്നു ഡെല്‍ജോ. ഡെല്‍ജോയുടെ ശരീരത്തില്‍ 28 മുറിവുള്ളതായി ഫോറന്‍സിക് വിദഗ്ധന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പ്രതിയും സഹോദരിയും കൊല്ലപ്പെട്ട ഡെല്‍ജോയും തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്നു. സഹോദരിയെ അപമാനിച്ചതിന് കേരള പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാതെ വിട്ടയച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ദുബൈ പോലിസ് വ്യക്തമാക്കി. കൊലപാതകം മനപ്പൂര്‍വമായിരുന്നില്ലെന്നും വാക്തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നും പ്രതി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment