ആര്‍പ്പൂക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍പ്പെടുന്ന പള്ളിക്കായലില്‍ മമ്മൂട്ടിക്ക് 16 ഏക്കര്‍ നിലമാണുള്ളത്. കുമരകം - വൈക്കം റോഡില്‍ ചീപ്പുങ്കലിനു സമീപമാണ് ഈ നിലം . ആറുവര്‍ഷം മുമ്പാണ് ഇതു വാങ്ങിയത്. കഴിഞ്ഞവര്‍ഷംവരെ നിലം പാട്ടത്തിനു കൊടുത്തിരിക്കുകയായിരുന്നു.
പാലക്കാട് സ്വദേശിയായ സുഹൃത്തില്‍നിന്നും ജൈവകൃഷിയെപ്പറ്റി മനസിലാക്കിക്കഴിഞ്ഞപ്പോഴാണ് മമ്മൂട്ടി കൃഷിയെ കാര്യമായി കണ്ടത്. അതോടെ ഈ വര്‍ഷം മുതല്‍ സ്വന്തമായി കൃഷിചെയ്യാന്‍ നിശ്ചയിച്ചു. രാസവളങ്ങളെയും കീടനാശിനികളെയും പൂര്‍ണമായി ഒഴിവാക്കി ജൈവകൃഷിക്കായി നിലമൊരുക്കി.
ഞാറുനടീലിനു സാക്ഷ്യംവഹിക്കാനായി തിരക്കുകള്‍ക്ക് അവധികൊടുത്ത് മമ്മൂട്ടി ബുധനാഴ്ച പാടത്ത് എത്തുകയായിരുന്നു. ഞാറുനടീലില്‍ പങ്കാളിയായശേഷം ചുറ്റുംകൂടിയ കര്‍ഷകരോടും തൊഴിലാളികളോടും ജൈവകൃഷിയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസെടുക്കാനും താരം മറന്നില്ല. കൂടുതല്‍ കര്‍ഷകര്‍ ജൈവകൃഷിയിലേക്കു തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താനും ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണെന്നും കൃഷിയോടുള്ള താത്പര്യവും ആവേശവും തന്നിലുമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ പാടശേഖരത്തില്‍നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കവണാറ്റിന്‍കര ചക്രംപടിയില്‍ നടന്‍ ജനാര്‍ദനനും പാടം വാങ്ങിയിട്ടുണ്ട്. അദ്ദേഹവും ജൈവകൃഷിക്കായി തയാറെടുക്കുന്നതായാണ് അറിയുന്നത്. പെണ്ണാര്‍തോട് അതിരിടുന്ന പാടശേഖരത്തിന്റെ പുറംബണ്ടില്‍ തെങ്ങുകൃഷിയുമുണ്ട് മമ്മൂട്ടിക്ക്. ബുധനാഴ്ച രാവിലെ ഒമ്പതിന് ആര്‍പ്പൂക്കര മണിയാപറമ്പ് ബോട്ടുജെട്ടിയില്‍ എത്തിയ മമ്മൂട്ടി അവിടെനിന്നു ബോട്ടിലാണ് പാടശേഖരത്തില്‍ എത്തിയത്. പതിനൊന്നോടെ മടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment